സന്തത സഹചാരികള്‍ ഓരോരുത്തരായി ദിലീപിനെ കാണാന്‍ ആലുവ സബ്ജയിലിലേക്ക്!

ഞായര്‍, 3 സെപ്‌റ്റംബര്‍ 2017 (16:48 IST)

Widgets Magazine

നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ സിനിമാ മേഖലയില്‍ ഉള്ളവര്‍ ഓരോരുത്തരായി ആലുവ സബ്ജയിലിലേക്ക് എത്തിത്തുടങ്ങി. നടന്‍ ഹരിശ്രീ അശോകന്‍ ദിലീപിനെ ജയിലില്‍ എത്തി സന്ദര്‍ശിച്ചു.
 
സംവിധായകന്‍ രഞ്ജിത്തും നടന്‍ സുരേഷ് കൃഷ്ണയും ദിലീപിനെ സന്ദര്‍ശിക്കാന്‍ എത്തി. ഏകദേശം പത്തു മിനിറ്റോളം ഇരുവരും തമ്മില്‍ സംസാരിച്ചു. ഇന്ന് രാവിലെ നടനും ദിലീപിന്റെ സുഹൃത്തുമായ കലാഭവന്‍ ഷാജോണ്‍ ദിലീപിനെ കാണാന്‍ എത്തിയിരുന്നു. അധികം സമയം അനുവദിക്കാത്തതുകൊണ്ട് കൂടുതല്‍ സംസാരിക്കാന്‍ കഴിഞ്ഞില്ലെന്ന് ഷാജോണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
 
ഇന്നലെ കാവ്യാ മാധവനും ദിലീപിന്റെ മകള്‍ മീനാക്ഷിയും സുഹൃത്ത് നാദിര്‍ഷായും കാവ്യയുടെ അച്ഛന്‍ മാധവനും ദിലീപിനെ കാണാന്‍ ജയിലില്‍ എത്തിയിരുന്നു. ഇന്നലെ വൈകിട്ടോടെയായിരുന്നു സന്ദര്‍ശനം. ദിലീപിന്റെ ജമ്യ ഹര്‍ജി രണ്ടാം തവണയും ഹൈക്കോടതി തള്ളിയതിന്റെ പശ്ചാത്തലത്തിലാണ് എല്ലാവരും ദിലീപിനെ സന്ദര്‍ശിക്കാന്‍ എത്തിയിരിക്കുന്നത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ദിലീപിനെ കണ്ട മീനാക്ഷി കരഞ്ഞില്ല, പക്ഷേ അവള്‍ക്ക് പറയാനുണ്ടായിരുന്നു ചിലത്! - മീനാക്ഷിയുടെ പ്രതികരണം വൈറലാകുന്നു

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ ...

news

ആറു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്നു, പ്രതിയെ പൊലീസ് ലോക്കപ്പിലിട്ട് തല്ലിക്കൊന്നു!

ആറു വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ അറസ്റ്റിലായ പ്രതികളില്‍ രണ്ടു ...

news

പുറത്തിറങ്ങും മുമ്പ് ദിലീപിനെ കാണാന്‍ സുഹൃത്തുക്കള്‍; കലാഭവന്‍ ഷാജോണ്‍ ജയിലിലെത്തി

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ ...

Widgets Magazine