സംശയം ശരിതന്നെ? കാവ്യക്കെതിരെ പള്‍സര്‍ സുനി മൊഴി കൊടുത്തു!

ശനി, 29 ജൂലൈ 2017 (13:44 IST)

നടിയെ ആക്രമിച്ച സംഭവത്തില്‍ ദുരൂഹതകള്‍ നീങ്ങുന്നു. നടി കാവ്യ മാധവന്റെ ഡ്രൈവറായിരുന്നു താന്‍ എന്ന് പള്‍സര്‍ സുനി പൊലീസിന് മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. രണ്ട് മാസത്തോളം സുനില്‍ കാവ്യയുടെ ഡ്രൈവറായി ജോലി ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കാവ്യയും പള്‍സര്‍ സുനിയും ഒപ്പമുള്ള ചിത്രം പൊലീസിനു ലഭിച്ചുവെന്നും സൂചനകള്‍ ഉണ്ട്.
 
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അന്വേഷണ സംഘം കാവ്യയുടെയും അമ്മ ശ്യാമളയുടെയും മൊഴി എടുത്തിരുന്നു. ആവശ്യമെങ്കില്‍ കാവ്യയെ വീണ്ടും വിളിപ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. കാവ്യയുടെ മൊഴികളില്‍ പലതും കളവാണെന്ന് പൊലീസിന് വ്യക്തമായതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
 
കാവ്യയെ ചോദ്യം ചെയ്തപ്പോള്‍ സുനില്‍ കുമാറിനെ അറിയില്ലെന്നായിരുന്നു താരം നല്‍കിയ മറുപടി. പത്രങ്ങളിലൂടെയും ടിവിയിലൂടെയുമാണ് ഇയാളെ കാണുന്നതെന്നും കാവ്യ മൊഴി നല്‍കിയിരുന്നു. ഇതില്‍ വ്യക്തത വരുത്താന്‍ കാവ്യയെ വീണ്ടും ചോദ്യം ചെയ്തേക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കാവ്യാ മാധവന്‍ സിനിമ പള്‍സര്‍ സുനി Cinema Dileep Pulsur Suni ദിലീപ് Kavya Madhavan

വാര്‍ത്ത

news

വീണ്ടുമൊരു പള്‍സറോ?

പന്നിയങ്കരയിലെ കല്ല്യാണ വീട്ടില്‍ നിന്ന് 80 പവന്‍ സ്വര്‍ണ്ണം മോഷ്ടിച്ച പ്രതി കുടുങ്ങിയത് ...

news

ചോദ്യം ചെയ്യാനുള്ള നോട്ടീസ് അപ്പുണ്ണി കൈപ്പറ്റിയിട്ടില്ല, പിന്നെ എന്തിന് ഹാജരാകണം !

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി കോടതിയില്‍ ...

news

‘പുരുഷന് എന്നെ വേണം എന്ന് തോന്നിയാല്‍ എനിക്കവനെ ഒരു ദിവസം മുന്‍പേ വേണം‘ : സംഗീത ലക്ഷ്മണ

സ്ത്രീപീഡനക്കേസില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി ...

news

‘വന്ദേമാതരം ചൊല്ലിയില്ലെങ്കില്‍ പാകിസ്ഥാനിലേക്കു പോകൂ’ ; നിയമസഭയ്ക്കു മുന്‍പില്‍ മുസ്‌ലിം എംഎല്‍എമാരുടെ വാക്കേറ്റം

മഹാരാഷ്ട്ര നിയമസഭയ്ക്കു പുറത്ത് എംഎല്‍എമാര്‍ തമ്മില്‍ വാക്കേറ്റം. ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ...