തിരുവനന്തപുരം|
Joys Joy|
Last Updated:
വ്യാഴം, 22 ജനുവരി 2015 (15:07 IST)
പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ പിന്തുണ ആശ്വാസകരമെന്ന് ബിജു രമേശ്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിജു. വി എസിന്റെ പിന്തുണയെ പൂര്‍ണമായും സ്വാഗതം ചെയ്യുന്നു. പിന്തുണയ്ക്കാനോ സഹായിക്കാനോ ആരുമില്ല. ഈ സാഹചര്യത്തില്‍ പ്രതിപക്ഷനേതാവിന്റെ പിന്തുണ ആശ്വാസം പകരുന്നതാണ്.
തനിക്കും കുടുംബത്തിനും സംരക്ഷണം നല്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഇന്ന് കത്തു നല്കുമെന്നും ബിജു രമേശ് പറഞ്ഞു. സത്യം തെളിയുന്നതു വരെ മുന്നോട്ടു പോകും. ശബ്‌ദരേഖയുടെ യഥാര്‍ത്ഥ ഹാര്‍ഡ് ഡിസ്ക് നല്കില്ലെന്നും ബിജു രമേശ് വ്യക്തമാക്കി.
സംഘടനാപരമായി നോക്കുകയാണെങ്കില്‍ അതിനു വിരുദ്ധമായാണ് ചെയ്തിരിക്കുന്നത്. സത്യം പുറത്തു കൊണ്ടുവരാന്‍
അസോസിയേഷനിലെ അംഗങ്ങളുടെ പിന്തുണയുണ്ട്. സംഘടനാപരമായി എതിര്‍ക്കുന്നവര്‍ ഉണ്ടെങ്കിലും വ്യക്തിപരമായി എല്ലാവരുടെയും പിന്തുണ തനിക്കുണ്ടെന്നും ബിജു രമേശ് പറഞ്ഞു. തന്റെ നയം അവരോട് വ്യക്തമാക്കിയിട്ടുണ്ടെന്നും അവര്‍ക്ക് അവരുടേതായ തീരുമാനത്തില്‍ പോകാമെന്നും ബിജു പറഞ്ഞു.
രണ്ടു മണിക്കൂറിന് മേല്‍ ഉള്ള സി ഡിയാണ് വിജിലന്‍സിന് കൈമാറിയത്. പൈസ കൊടുത്തത് ആര് ഒക്കെയാണ് എന്ന കാര്യങ്ങള്‍ സി ഡിയില്‍ വ്യക്തമാണ്. ബഡ്‌ജറ്റ് അവതരണം 250 - 300 കോടിയുടെ കച്ചവടമാണെന്നും ബിജു ആരോപിച്ചു.