ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഫലപ്രദമായി ഉടന്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാസ്റ്റര്‍ പ്ലാന്‍ നടത്തിപ്പിനായി പ്രത്യേക ഉന്നതതല സമിതി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേവസ്വം മന്ത്രിയായിരിക്കും ഉന്നതതല സമിതിയുടെ അധ്യക്ഷന്‍. ഈ സമിതിക്ക് പൂര്‍ണമായ അധികാരം ഉണ്ടായിരിക്കും. മണ്ഡലകാലത്തിന് ശേഷമായിരിക്കും സമിതി രൂപീകരിക്കുക. പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം - ഉമ്മന്‍ചാണ്ടി അറിയിച്ചു.