Widgets Magazine Widgets Magazine

വെടിയുണ്ടകളുമായി വിമാനം കയറാനെത്തി; മലയാളി യുവാവ് അറസ്റ്റിൽ

മംഗളൂരു, ബുധന്‍, 7 ജൂണ്‍ 2017 (14:58 IST)

Widgets Magazine
bullet, police, arrest, മംഗളൂരു,  വെടിയുണ്ട, പൊലീസ്, അറസ്റ്റ്

വെടിയുണ്ടകളുമായി വിമാനത്തില്‍ കയറാനെത്തിയ യുവാവ് അറസ്റ്റില്‍. കാസർകോട് സ്വദേശിയായ മുഹമ്മദ് ഷെഫീഖ് എന്നയാളെയാണ് മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്.  കോടതിയിൽ ഹാജരാക്കിയ ഇയാളെ ജാമ്യത്തിൽ വിടുകയും ചെയ്തു.
 
പിതാവിന്റെ ചികിൽസാർഥം ഡൽഹി വഴി ചൈനയിലേക്കു പോകാൻ കുടുംബസമേതമാണ് ഷെഫീഖ് എത്തിയത്. മംഗളുരുവിൽനിന്നു വിമാനമാർഗം ഡൽഹിയിലെത്തി അവിടെനിന്നു ചൈനയിലേക്കു പോകാനായിരുന്നു പരിപാടി. വിമാനത്താവളത്തിൽ നടത്തിയ പരിശോധനക്കിടെയാണ് ഇയാളുടെ ബാഗിൽ നിന്ന് അഞ്ചു വെടിയുണ്ടകൾ കണ്ടെത്തിയത്. 
 
സംഭവത്തിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ ബജ്‌പെ പൊലീസിനു കൈമാറി. എന്നാല്‍ തന്റെ പിതാവിനു ലൈസൻസുള്ള തോക്കുണ്ടെന്നും പിതാവിന്റെ ബാഗ് താൻ എടുത്തപ്പോൾ അബദ്ധത്തിൽ അതിനകത്തു പെട്ടുപോയതാണെന്നുമാണു മുഹമ്മദ് ഷെഫീഖ് പൊലീസിനോട് പറഞ്ഞത്.
 
ബജ്‌പെ പൊലീസ് ഷെഫീഖിന്റെ അറസ്റ്റു രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയശേഷം ജാമ്യത്തിൽ വിടുകയായിരുന്നു. അതേസമയം മുഹമ്മദ് ഷെഫീഖിന് ഏതെങ്കിലും വിധത്തിലുള്ള ക്രിമിനൽ പശ്ചാത്തലം ഇല്ലെന്ന് പൊലീസും വ്യക്തമാക്കി. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കശാപ്പ് നിയന്ത്രണത്തിന് സ്റ്റേയില്ല; വിശദമായി വാദം കേള്‍ക്കണമെന്ന് ഹൈക്കോടതി - കേന്ദ്രത്തോട് വിശദീകരണം തേടി

കേന്ദ്ര സർക്കാരിന്‍റെ കന്നുകാലി കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിന് ഇടക്കാല ...

news

നിര്‍ഭയ കേസിന് സമാനമായ സംഭവം തമിഴ്നാട്ടിലും; 14 വയസുകാരിയെ ബസിനുള്ളില്‍ കൂട്ടബലാല്‍ത്സംഗത്തിന് ഇരയാക്കി - മൂന്ന് പേര്‍ അറസ്റ്റില്‍

നിര്‍ഭയ കേസിനു സമാനമായ രീതിയിലുള്ള സംഭവം തമിഴ്‌നാട്ടിലും. പതിനാല് വയസുകാരിയെ മൂന്ന് പേര്‍ ...

news

കോടതിയുമായി ഏറ്റുമുട്ടലിനില്ല, ദേശീയപാതയിൽ തുറന്ന എല്ലാ മദ്യശാലകളും അടച്ചു: ടി പി രാമകൃഷ്ണൻ

കണ്ണൂർ – കുറ്റിപ്പുറം ദേശീയപാതയിൽ തുറന്ന എല്ലാ മദ്യശാലകളും അടച്ചെന്ന് എക്സൈസ് മന്ത്രി ...

news

കേരളത്തിലെ എടിഎം‌ കവർച്ചയ്ക്ക് പിന്നിൽ ദില്ലി പൊലീസ് !

കേരളത്തില്‍ അടുത്തിടെ നടന്ന എടിഎം കവർച്ചകളുടെ ബുദ്ധി കേന്ദ്രം ഡല്‍ഹി പൊലീസിന്റെതെന്ന് ...

Widgets Magazine Widgets Magazine