തിരുവനന്തപുരം|
BIJU|
Last Modified തിങ്കള്‍, 24 ജൂലൈ 2017 (21:04 IST)
കോവളം എം എല്‍ എ വിന്‍സന്റ് വീട്ടമ്മയെ രണ്ടുതവണ പീഡിപ്പിച്ചതായി പൊലീസ്. കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പൊലീസ് ഇത്തരം ഗുരുതരമായ കണ്ടെത്തലുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
2016 സെപ്റ്റംബര്‍ 10നും നവംബര്‍ 11നുമാണ് വീട്ടമ്മയെ വിന്‍സന്റ് പീഡിപ്പിച്ചതെന്നും പൊലീസ് നെയ്യാറ്റിന്‍കര കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അതേസമയം കോണ്‍ഗ്രസില്‍ വിന്‍സെന്റ് എം എല്‍ എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. ഈ ആവശ്യത്തെ എതിര്‍ത്ത് എ ഗ്രൂപ്പും നിലപാട് കര്‍ക്കശമാക്കി.
കഴിഞ്ഞ ഒന്നരവര്‍ഷമായി പീഡിപ്പിക്കുന്നു എന്ന വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എം വിന്‍സന്റ് എം എല്‍ എയെ പൊലീസ് അറസ്റ്റ് ചെയ്തത്.