വീട്ടമ്മയെ കൊന്ന് പുഴയിലെറിഞ്ഞു; മന്ത്രവാദി പിടിയില്‍

വയനാട്| WEBDUNIA|
PRO
വീട്ടമ്മയെ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി പുഴയിലെറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരു മന്ത്രവാദിയെ പൊലീസ് അറസ്റ്റു ചെയ്തു. മാനന്തവാടി കമ്പളക്കാട് ചാലം‌പാട്ടില്‍ സുധ(45) ആണ് കൊല്ലപ്പെട്ടത്. പനമരം സ്വദേശിയായ യുവ മന്ത്രവാദി സെയ്തലവി തങ്ങളെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. സുധയുടെ ഭര്‍ത്താവ് രാജീവനെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.

മന്ത്രവാദിയുടെ വീടിന്‍റെ തട്ടിന്‍‌മുകളില്‍ നിന്ന് സുധയുടെ മൊബൈല്‍ ഫോണും, അടുക്കളയിലെ അടുപ്പിനുള്ളില്‍ നിന്ന് സുധയുടെ വാച്ചും പൊലീസ് പിടിച്ചെടുത്തു. സുധയുടെ ഫോണില്‍ നിന്നുള്ള അവസാനത്തെ കോള്‍ മന്ത്രവാദിയുടെ ഫോണിലേക്കാണെന്നും കണ്ടെത്തി.

പനമരം കീഞ്ഞുകടവ് പമ്പുഹൌസിനോടു ചേര്‍ന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ കഴിഞ്ഞ ദിവസമാണ് സുധയുടെ മൃതദേഹം കണ്ടെത്തിയത്. സുധ ഒരു ഓട്ടോറിക്ഷയില്‍ കയറിപ്പോകുന്നത് ചിലര്‍ കണ്ടിരുന്നു. ഇത് മന്ത്രവാദിയുടെ വീട്ടിലേക്കായിരുന്നു എന്നാണ് സൂചന. സുധ കൊല്ലപ്പെട്ടത് മന്ത്രവാദിയുടെ വീട്ടില്‍ വച്ചാണോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :