വിനയനെ ഉപദ്രവിക്കാൻ കൂട്ടുനിന്നതിൽ ഇപ്പോഴും കുറ്റബോധമുണ്ട്: തുറന്നു പറച്ചിലുമായി ജോസ് തോമസ്

ചൊവ്വ, 7 നവം‌ബര്‍ 2017 (16:26 IST)

ഫെഫ്കയിൽ അംഗമായിരുന്ന സമയത്ത് സംവിധായകൻ വിനയനെ ഒറ്റപെടുത്തിയ സംഭവത്തിൽ തനിക്ക് കുറ്റബോധമുണ്ടായിരുന്നുവെന്ന തുറന്നു പറച്ചിലുമായി സംവിധായകൻ ജോസ് തോമസ്. വിനയനെ ഒറ്റപ്പെടുത്താൻ കൂട്ടുനിന്നതിൽ ഇപ്പോഴും തനിക്ക് കടുത്ത കുറ്റബോധമുണ്ടെന്ന് ജോസ് തോമസ് വ്യക്തമാക്കുന്നു. 
 
സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിന്റെ പൂജ വേളയിലായിരുന്നു ജോസ് തോമസിന്റെ വെളിപ്പെടുത്തൽ. ഫെഫ്കയിൽ നിന്നും തനിക്ക് പ്രശ്നങ്ങൾ നേരിടേണ്ടി വന്നപ്പോൾ ആരും ഉണ്ടായിരുന്നില്ലെന്നും അന്ന് തനിക്കൊപ്പം നിന്നത് വിനയൻ മാത്രമായിരുന്നുവെന്നും ജോസ് തോമസ് പറയുന്നു.
 
ജോസ് തോമസിന്റെ വാക്കുകൾ:
 
വിനയന്‍ ഭീകരവാദിയാണെന്നാണ് ഒരുകാലത്ത് ഞാന്‍ കേട്ടത്. പക്ഷേ കാര്യങ്ങള്‍ മനസ്സിലാക്കിയതിന് ശേഷം ആ ഫെഫ്കയില്‍ നിന്ന് പടിയിറങ്ങി. അത്രമാത്രം കുറ്റബോധം ഉണ്ടായിരുന്നു. സത്യസന്ധനായ മനുഷ്യനെ ഉപദ്രവിക്കാന്‍ ഞാനും കൂട്ടുനിന്നതിന്റെ കുറ്റബോധം. പിന്നീട് എന്റെ സിനിമയ്ക്ക് പ്രശ്‌നം വന്നപ്പോള്‍ ഇവരൊന്നും എനിക്കൊപ്പം നിന്നില്ല. വിനയന്‍ മാത്രമാണ് സഹായിച്ചത്. ഒരിക്കലും എന്നോട് വൈരാഗ്യം പുലര്‍ത്തിയില്ല. ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രം മറ്റൊരു നടനെ വച്ചാണ് ചെയ്യേണ്ടിയിരുന്നത്. തിരക്കഥാകൃത്തിനെ ആ നടന്‍ മാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍, 'എന്നാല്‍ നിങ്ങള്‍ മാറിക്കോളൂ, ഞാന്‍ മറ്റൊരുനായകനെ വച്ചോളാം' എന്ന് ചങ്കൂറ്റത്തോടെ പറഞ്ഞ സംവിധായകനാണ് വിനയന്‍. ഇന്ന് മണിയുടെ ജീവിതത്തെ ആസ്പദമാക്കി അദ്ദേഹം ഒരു ചെയ്യുമ്പോള്‍ എല്ലാ ആശംസകളും ഞാന്‍ അര്‍പ്പിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കുരുക്ക് മുറുകുന്നു; അമല പോളിന്റെ വിലാസത്തില്‍ മറ്റൊരു ബെന്‍സ് കാറും

പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിനായി നടി അമല പോള്‍ വ്യാജ ...

news

പാര്‍ഥസാരഥി ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച ഹര്‍ത്താല്‍

ബുധനാഴ്ച ഹര്‍ത്താല്‍. ഗുരുവായൂരിലെ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ...