വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ് എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. മുസ്ലീം ലീഗ് നേതാക്കളും മുന്‍ മന്ത്രിമാരുമായ ഇ ടി മുഹമ്മദ് ബഷീര്‍, ചെര്‍ക്കളം അബ്ദുള്ള എന്നിവര്‍ക്കെതിരെയും അന്വേഷണമുണ്ട്. നാലുപേരുടെയും വിദേശനിക്ഷേപത്തെക്കുറിച്ചുള്ള പരാതിയിലാണ് അന്വേഷണം വരുന്നത്.
നാഷണല്‍ സെക്യുലര്‍ കോണ്‍ഫ്രന്‍സ് നേതാവ് എന്‍ കെ അബ്ദുള്‍ അസീസ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്. നാല് പേര്‍ക്കും ദുബായ്, ഖത്തര്‍ എന്നിവിടങ്ങളില്‍ അനധികൃതമായി സ്വത്തുക്കളുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയെ സാധൂകരിക്കുന്ന ശക്തമായ തെളിവുകളും ഇയാളുടെ പക്കലുണ്ടെന്നാണ് സൂചന.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനായി ഓഗസ്റ്റ് 17-ന് ഹാജരാകാന്‍ കുഞ്ഞാലിക്കുട്ടിക്ക് നോട്ടീസ് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.