റിമിയേയും കാവ്യയേയും കുരുക്കിലാക്കുന്നത് പൊലീസിന്റെ ഈ സംശയങ്ങള്‍ ?!

കൊച്ചി, ശനി, 29 ജൂലൈ 2017 (10:44 IST)


കൊച്ചിയില്‍ യുവനടി ആക്രമിച്ച കേസില്‍ ഗായിക റിമി ടോമിയേയും നടി കാവ്യാ മാധവനേയും കുടുക്കി പൊലീസിന്റെ ചോദ്യം ചെയ്യല്‍. നടി ആക്രമിക്കപ്പെട്ട  ഫെബ്രുവരി 17ന് റിമി, ദിലീപിനേയും കാവ്യയേയും ഫോണില്‍ വിളിച്ചിരുന്നു. അന്ന് വൈകിട്ട്  9നും 11 മണിക്കും ഇടയ്ക്കാണ് റിമി കാവ്യയെ വിളിച്ചത്. അന്ന് തന്നെ വൈകുന്നേരം അഞ്ചിനും 12.30നും ഇടയ്ക്ക് ദിലീപിനെയും വിളിച്ചിട്ടുണ്ട്.
 
എന്നാല്‍ ഫോണ്‍ വിളിയെക്കുറിച്ച് ചോദ്യം ചെയ്യലില്‍ റിമി പറഞ്ഞത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. നടി ആക്രമിക്കപ്പെട്ട കാര്യം പിറ്റേന്ന് അറിഞ്ഞുവെന്നായിരുന്നു ദിലീപിന്റെ മൊഴി. എന്നാല്‍ 17ന് വൈകിട്ട് തന്നെ റിമി ഇത് അറിഞ്ഞുവെങ്കില്‍ താന്‍ അറിഞ്ഞിരുന്നില്ലെന്ന ദിലീപിന്റെ മൊഴി വിശ്വസനീയമല്ല. അതേസമയം അന്ന് വൈകിട്ട് കാവ്യയേയും ദിലീപിനേയും വിളിച്ചത് റിമി തന്നെയാണോ എന്ന ശബ്ദ പരിശോധന നടത്തുന്നതിന് വേണ്ടിയാണ് പൊലീസ് റിമിയെ ഫോണില്‍ വിളിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.  
 
ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനും സംശയനിഴലിലാണ്. കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ തനിക്ക് അറിയില്ലെന്നാണ് കാവ്യ മൊഴി നല്‍കിയത്. എന്നാല്‍ പള്‍സര്‍ ഓടിച്ച കാറില്‍ കാവ്യ യാത്ര ചെയ്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കൊച്ചി പൊലീസ് ദിലീപ് Kochi Dileep Police

വാര്‍ത്ത

news

ആതിരയുടെ ആവശ്യം വീട്ടുകാര്‍ കേട്ടില്ല, ആയിഷ ആയി തുടരാണാനിഷ്ടമെന്ന് കോടതിയോട് ആതിര!

കണിയാംപാടിയില്‍ നിന്നും കാണാതായ ആതിരയെന്ന പെണ്‍കുട്ടിയെ പൊലീസ് കണ്ണൂരില്‍ നിന്നും ...

news

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഇന്ന് ഹാജരായേക്കും ; കുറ്റം ചെയ്തിട്ടില്ലെങ്കില്‍ ഭയം എന്തിനെന്ന് കോടതി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് ഹൈക്കോടതി ...

news

‘മന്ത്രിമാരും സിപിഐഎം നേതാക്കളും റോഡിലിറങ്ങാന്‍ രണ്ടുവട്ടം ആലോചിക്കേണ്ടി വരും’; ഭീഷണിയുമായി കെ സുരേന്ദ്രന്‍

സിപിഐഎം നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ...

news

ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച സംഭവം: മൂന്നുപേർ അറസ്റ്റില്‍

ബിനീഷ് കോടിയേരിയുടെ വീടിനു നേരെ ആക്രമണം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർ ...