റിമയ്ക്ക് മാത്രം മറ്റൊരു നീതിയോ? ഉന്നതന്റെ ഭാര്യയായതു കൊണ്ടോ? - റിമ കല്ലിങ്കലിനെതിരെ കേസെടുക്കണമെന്ന് ദിലീപ് ഫാൻസ്

ബുധന്‍, 4 ഒക്‌ടോബര്‍ 2017 (11:35 IST)

കൊച്ചിയിൽ ആക്രമിക്കപ്പെട്ട യുവനടിയുടെ പേര് പരസ്യമായി വെളിപ്പെടുത്തിയ അജു വർഗീസ്, സലിം കുമാർ, സജി നന്ത്യാട്ട്, ദിലീപ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, നടിയുടെ പേര് പറഞ്ഞ കല്ലിങ്കലിനെതിരെ പൊലീസ് ഇതുവരെ നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ല. ഇതിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ദിലീപ് ഫാൻസ്.
 
നടിയുടെ പേര് വെളിപ്പെടുത്തിയ റിമയ്ക്കെതിരെ കേസെടുക്കണമെന്നായിരുന്നു ദിലീപ് ഫാൻസിന്റെ ആവശ്യം. ദിലീപിന് ജാമ്യം ലഭിച്ചപ്പോൾ താരത്തെ കാണാൻ ആലുവ ജയിലിന് മുന്നിലെത്തിയ ആരാധകരാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. റിമ കല്ലിങ്കല്ലിനെതിരെ മാത്രം പൊലീസ് കേസെടുക്കുന്നില്ലെന്നും ആലുവ പൊലീസിന് രജിസ്റ്റേർഡ് പോസ്റ്റ് വരെ അയച്ചിട്ടും ഇതുവരെയും യാതോരു പ്രതികരണവും ഉണ്ടായിട്ടില്ലെന്നും ഇവർ പറയുന്നു. ഉന്നതന്റെ ഭാര്യയായതുകൊണ്ടാണോ കേസെടുക്കാത്തതെന്ന് സംശയമുണ്ടെന്നും ഇവർ ആരോപിക്കുന്നു.
 
നടിയുടെ പേര് പറഞ്ഞതിനെതിരെ തെന്നിന്ത്യൻ സൂപ്പർസ്റ്റാർ കമല്‍ഹാസനെതിരെ കേന്ദ്ര വനിത കമ്മിഷൻ രംഗത്തു വന്നിരുന്നു. സമാന സംഭവത്തിൽ നടൻ അജുവിനെ അറസ്റ്റ് ചെയ്ത് വിട്ടയയ്ക്കുകയും ചെയ്തു. നടന്റെ മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു.
 
ആക്രമണത്തിനിരയായ നടി പേരുവച്ചു പുറത്തിറക്കിയ വാർത്താക്കുറിപ്പ് അതേപടി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ റിമ പങ്കുവച്ചിരുന്നു. നടിയുടെ പേര് ആ കുറിപ്പിന്റെ അവസാനം ഉണ്ടെന്നത് മറ്റുള്ളവര്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നു റിമ പിന്നീടു നീക്കം ചെയ്തു. ഇതാണ് ദിലീപ് ഫാൻസിനെ ചൊടിപ്പിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്യാൻ ദുശ്ശാസനു ക്വട്ടേഷൻ കൊടുത്തയാളാണു ദുര്യോധനൻ! - ദുര്യോധനൻ ദിലീപ് ആകുമ്പോൾ...

നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ച നടൻ ദിലീപിനെ ഇനി പിടിച്ചാൽ ...

news

ദിലീപിനു ജാമ്യം കിട്ടിയത് പ്രോസിക്യൂഷന്റെ പിഴവല്ല, നടിയെ ആക്രമിച്ച കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കില്ല: ഡി ജി പി

കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ...

news

പൃഥ്വിരാജിനു വേണ്ടിയാണ് ദിലീപിനെ അമ്മയിൽ നിന്നും പുറത്താക്കിയത്, മമ്മൂട്ടിയും അതിനു കൂട്ടുനിന്നു: തുറന്നടിച്ച് ഗണേഷ് കുമാർ

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ജാമ്യം കിട്ടി നടൻ ദിലീപ് പുറത്തിറങ്ങിയതോടെ താരത്തിനെതിരെ ...

news

ദിലീപിനു ആശ്വാസം, പക്ഷേ നാദിർഷായ്ക്ക് പണി കിട്ടുമോ?

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സംവിധായകനും ദിലീപിന്റെ സുഹൃത്തുമായ നാദിർഷായുടെ ...