യുവാവിനെ കൊന്നു കൊക്കയില്‍ തള്ളി: ഭാര്യാ സഹോദരന്‍ അറസ്റ്റില്‍

കുടകില്‍ മലയാളി യുവാവിനെ കൊന്ന് കൊക്കയില്‍ തള്ളിയ സംഭവത്തില്‍ ഭാര്യാ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു

കുടക്, കൊലപാതകം, പൊലീസ്, അറസ്റ്റ് kudak, murder, police, arrest
കുടക്| Last Modified വ്യാഴം, 2 ജൂണ്‍ 2016 (15:27 IST)
കുടകില്‍ മലയാളി യുവാവിനെ കൊന്ന് കൊക്കയില്‍ തള്ളിയ സംഭവത്തില്‍ ഭാര്യാ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടകില്‍ കടങ്കയില്‍ താമസിക്കുന്ന മുനീര്‍ എന്നയാളുടെ ജഡം ചൊവ്വാഴ്ച രാത്രി അടുത്തുള്ള കുന്നിന്‍ ചെരുവില്‍ കാണപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഭാര്യാ സഹോദരനായ സലാമിന്‍റെ അറസ്റ്റില്‍ കലാശിച്ചത്.

കാഞ്ഞങ്ങാട്ടെ പുതിയകോട്ടയിലുള്ള ഇബ്രാഹിമിന്‍റെ മകന്‍ മുനീര്‍ താന്‍ കബ്ലെ കുന്നിന്‍റെ ചെരിവില്‍ നിധിശേഖരം കണ്ടെന്നും ഇത് കണ്ട താന്‍ ഉടന്‍ തന്നെ ബോധരഹിതനായെന്നും നാട്ടുകാരില്‍ ചിലരെ ധരിപ്പിച്ചു. തുടര്‍ന്ന് 24 നു ഭാര്യാ സഹോദരന്‍ സലാമിനെയും ഒരു മന്ത്രവാദിയേയും കൂട്ടി കുന്നിന്‍ ചെരുവിലേക്ക് പോവുകയും ചെയ്തു. പിന്നീട് മുനീറിനെ കാണാതാവുകയായിരുന്നു.

എന്നാല്‍ ഇത് അന്വേഷിച്ചപ്പോള്‍ പേടി കാരണം മുനീര്‍ തങ്ങള്‍ക്കൊപ്പം വന്നില്ലെന്നും നിധി അന്വേഷിച്ച് തിരികെ വന്നപ്പോള്‍ മുനീറിനെ കണ്ടില്ലെന്നുമായിരുന്നു സലാം പറഞ്ഞത്. എന്നാല്‍ സംശയം തോന്നിയ പൊലീസ് സലാമിനെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ കഴുത്തറത്ത നിലയിലുള്ള മുനീറിന്‍റെ ജഡം 1500 അടി താഴ്ചയുള്ള കൊക്കയില്‍ നിന്ന് കണ്ടെടുക്കാന്‍ കഴിഞ്ഞു. തുടര്‍ന്നാണ് സലാമിനെ അറസ്റ്റ് ചെയ്തത്. കാസര്‍കോട് സ്വദേശിയായ മന്ത്രവാദിക്കായും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :