മോഹൻലാൽ വിളിച്ചു, മനസ് തുറന്ന് ദിലീപ്! - ഉപദേശം ഇങ്ങനെ

ബുധന്‍, 11 ഒക്‌ടോബര്‍ 2017 (12:33 IST)

നടി ആക്രമിക്കപ്പെട്ട കേസിൽ കഴിഞ്ഞ ആഴ്ചയാണ് ദിലീപിനു ജാമ്യം ലഭിച്ചത്. താരം ജാമ്യം നേടി പുറത്തുവന്നതോടെ സഹപ്രവർത്തകരും സുഹൃത്തുക്കളും അദ്ദേഹത്തെ കാണാനും വിവരങ്ങൾ അറിയാനും ആലുല്യിലെ വീട്ടിൽ എത്തിയത് വാർത്തയായിരുന്നു. എന്നാൽ, സൂപ്പർതാരങ്ങൾ മാത്രം അപ്പോഴും നിശബ്ദമായിരുന്നു.
 
ജയിലിൽ കഴിഞ്ഞപ്പോൾ സുഹൃത്തുക്കളും നടൻ ജയറാമും ദിലീപിനെ കാണാൻ എത്തിയിരുന്നു. എന്നാൽ, ജാമ്യം നേടി പുറത്തുവന്നെങ്കിലും മമ്മൂട്ടി ദിലീപുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ് സൂചനകൾ. അതേസമയം, ദിലീപിനെ വിളിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. 
 
ദിലീപ് ജാമ്യത്തിൽ ഇറങ്ങി ദിവസങ്ങൾ കഴിയുമ്പോൾ താരത്തെ മോഹൻലാൽ വിളിച്ചു വിശദമായി സംസാരിച്ചതായും പഴയപോലെ സിനിമയിൽ സജീവമാകാൻ ഉപദേശിച്ചതായും റിപ്പോർട്ടുകൾ വരുന്നുണ്ട്. കൂടാതെ കേസും ആയി ബന്ധപ്പെട്ട കാര്യങ്ങൾ മറ്റും വിശദമായി ചോദിച്ചറിഞ്ഞതായി ദിലീപിന് അടുപ്പമുള്ളവർ പറയുന്നു.
 
മോഹൻലാൽ ദിലീപിൽ നിന്നും ചില കാര്യങ്ങൾ ചോദിച്ചു മനസിലാക്കിയെന്നും വേണ്ട ഉപദേശങ്ങൾ നൽകിയെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഏതായാലും മോഹൻലാലിന് മുന്നിൽ ദിലീപ് മനസ് തുറന്നതായാണ് റിപോർട്ടുകൾ പക്ഷെ ദിലീപിന് താരസങ്കടനയിലേക്ക് ഉള്ള തിരിച്ചുവരവ് അത്ര എളുപ്പമാകില്ല എന്നാണ് റിപോർട്ടുകൾ. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗികബന്ധം പാടില്ല

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് ...

news

‘എന്നെ ചീത്ത വിളിക്കേണ്ട, മോദിയെ ചീത്ത വിളിച്ചോ’ ; പ്രതിഷേധ സമരം നടത്തിയ ആശാ വര്‍ക്കര്‍മാരോട് ബിജെപി എംഎല്‍എ

തുല്ല്യവേതനവും സ്ഥിരനിയമനവും ആവശ്യപ്പെട്ട് ഗുജറാത്തിലെ വഡോദരയില്‍ ബിജെപി എംഎല്‍എ സതീഷ് ...

news

തെറ്റ് ചെയ്തിട്ടില്ലെന്ന് പൂര്‍ണബോധ്യമുണ്ട്, നൂറിരട്ടി ശക്തിയോടെ തിരിച്ചുവരും: ഉമ്മന്‍ചാണ്ടി

ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പൂര്‍ണ ബോധ്യമുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ...

news

പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആര്‍‌എസ്‌എസ് പ്രവര്‍ത്തകന്‍ പിടിയില്‍

കണ്ണൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ...