മോഹന്‍ലാലിനെതിരായ പരാതി അന്വേഷിക്കുമെന്ന് എ കെ ആന്റണി

ഡല്‍ഹി| WEBDUNIA|
PRO
PRO
നടന്‍ മോഹന്‍ലാല്‍ സൈനികവേഷം ദുരുപയോഗം ചെയ്തെന്ന പരാതിയേക്കുറിച്ച് അന്വേഷിക്കുമെന്ന് പ്രതിരോധമന്ത്രി എകെ ആന്റണി. ഇക്കാര്യത്തില്‍ സൈന്യത്തിന് പ്രത്യേകമായ നടപടിക്രമങ്ങളുണ്ടെന്നും ആന്റണി വ്യക്തമാക്കി.

തനിക്ക് ലഭിച്ച കേണല്‍ പദവി 2010 ഡിസംബര്‍ ഒന്ന് മുതല്‍ 2011 ജനുവരി 15 വരെ നടന്ന ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിനായി മോഹന്‍ലാല്‍ ദുരുപയോഗം ചെയ്തുവെന്നാണ് പരാതി. പദവിക്ക് നിരക്കാത്ത തരത്തിലുള്ള സൈനിക ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നു, ലഫ്റ്റ്‌നന്റ് കേണല്‍ പദവി സാമ്പത്തിക ലാഭമുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി റിട്ടയേഡ് ബ്രിഗേഡിയര്‍ സിപി ജോഷിയാണ് മോഹന്‍ലാലിനെതിരെ പരാതി നല്‍കിയിരുന്നത്.

എന്നാല്‍ മോഹന്‍ലാലിനെതിരെ ഉയര്‍ന്നിരിക്കുന്ന പരാതി അദ്ദേഹത്തെ കുടുക്കാനായി ബോധപൂര്‍വം കെട്ടിച്ചമച്ചതാണെന്ന ആരോപണവുമായി സംവിധായകന്‍ മേജര്‍ രവി രംഗത്ത് വന്നിരുന്നു. കാണ്ഡഹാര്‍ എന്ന സിനിമയിലെ രംഗങ്ങളാണ് പരസ്യചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നതെന്നും മോഹന്‍ലാല്‍ പരസ്യത്തിന് വേണ്ടി ഔദ്യോഗിക വേഷം ദുരുപയോഗപ്പെടുത്തിയിട്ടില്ലെന്നും രവി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :