വല്ലാര്‍പാടം പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന മൂലമ്പള്ളിയില്‍ റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ചൊവ്വാഴ്ച സന്ദര്‍ശനം നടത്തി. മൂലമ്പള്ളിയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് വേണ്ടി പുനരധിവാസ പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി മാധ്യമങ്ങളെ അറിയിച്ചു.
ഭൂമി വിട്ടുകൊടുത്തവരെ വിശ്വാസത്തിലെടുത്തായിരിക്കും പാക്കേജ് നടപ്പാക്കുകയെന്നും മന്ത്രി വ്യക്തമാക്കി. ഭൂമിനഷ്ടപ്പെട്ടവരെ പങ്കാളികളാക്കി കൊണ്ടുള്ള വികസനമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനപ്രതിനിധികളെയും ഭൂമിനഷ്ടപ്പെട്ടവരുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തി ജൂണ്‍ ആറിന് തിരുവനന്തപുരത്ത് യോഗം നടത്തും. യോഗത്തില്‍ പുനരധിവാസ പാക്കേജ് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. .