മൂന്നാര്|
Last Modified ഞായര്‍, 15 മെയ് 2016 (12:43 IST)
തെരഞ്ഞെടുപ്പില്‍ ചെലവഴിക്കാനായി കൊണ്ടുവന്നതാണെന്നു കരുതുന്ന മൂന്നു ലക്ഷം രൂപ കഴിഞ്ഞ ദിവസം അധികാരികള്‍ പിടിച്ചെടുത്തു. മൂന്നു ചാക്കുകളിലായി കൊണ്ടുപോയ പണമാണ് പിടികൂടിയത്.
മൂന്നാര്‍ കെ.ഡി.എച്ച്.പി കമ്പനി, അരുവിക്കാട് എസ്റ്റേറ്റ്, പച്ചക്കാട് ഡിവിഷനടുത്തുള്ള കാട്ടില്‍ വച്ചായിരുന്നു ഈ പണം പിടിച്ചെടുത്തത്.
പണം കൊണ്ടുപോയ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
നാട്ടുകാര്‍ നല്‍കിയ വിവരം അനുസരിച്ച് നടത്തിയ തെരച്ചിലിനൊടുവിലാണു പണവുമായി പോയവരെ പൊലീസ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരം അറിവായിട്ടില്ല.