Widgets Magazine Widgets Magazine

മൂന്നാറിലെ കൈയേറ്റക്കാരുമായി ബന്ധമില്ലാതിരുന്ന ഒരേയൊരു പാര്‍ട്ടി ബിജെപി: സുരേഷ് കുമാര്‍

വെള്ളി, 31 മാര്‍ച്ച് 2017 (16:32 IST)

Widgets Magazine
VS, Sureshkumar, Munnar, Rajendran, Mani,  വി എസ്, സുരേഷ്കുമാര്‍, മൂന്നാര്‍, രാജേന്ദ്രന്‍, മണി
അനുബന്ധ വാര്‍ത്തകള്‍

മൂന്നാറിലെ കൈയേറ്റക്കാരുമായി നേരിട്ടുബന്ധമില്ലാതിരുന്ന ഒരേയൊരു രാഷ്ട്രീയപ്പാര്‍ട്ടി ബി ജെ പി മാത്രമായിരുന്നു എന്ന് വി എസ് സര്‍ക്കാരിന്‍റെ മൂന്നാര്‍ ദൌത്യത്തിലെ ചുമതലക്കാരനായിരുന്ന സുരേഷ്കുമാര്‍ ഐ എ എസ്. ദൗത്യസംഘത്തിനെതിരേ ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും എല്ലാം ചേര്‍ന്നു നടത്തിയ സര്‍വകക്ഷി ഹര്‍ത്താലിലും പങ്കെടുക്കാതിരുന്നതും ബിജെപി മാത്രമാണെന്നും സുരേഷ്കുമാര്‍ വ്യക്തമാക്കുന്നു.
 
അഴിമുഖത്തിനുവേണ്ടി രാകേഷ് സനലിന് അനുവദിച്ച അഭിമുഖത്തിലാണ് സുരേഷ്കുമാര്‍ ഇക്കാര്യം പറയുന്നത്. “ഭൂരിഭാഗവും വിചാരിക്കുന്നത് മൂന്നാര്‍ ദൗത്യം അവസാനിക്കുന്നത് സിപിഐ ഓഫിസിനു മുന്നില്‍ ഞങ്ങളെത്തിയതോടെയാണെന്നാണ്. സിപിഐ ഓഫിസ് ഇടിച്ചതൊന്നുമല്ല കാരണം. സിപിഐ ഓഫിസ് ഇടിച്ചിടേണ്ടതു തന്നെയാണെന്ന് അന്നും ഇന്നും ഞാന്‍ പറയുന്നു. പക്ഷേ ദൗത്യത്തെ ഇല്ലാതാക്കാനുള്ള കാരണം അതല്ല, ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ അവിടുത്തെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും(ഞാനന്നു മനസിലാക്കിയതില്‍ അവിടുത്തെ കയ്യേറ്റക്കാരുമായി നേരിട്ട് ഒരു ബന്ധമില്ലാതിരുന്ന ഒരേയൊരു രാഷ്ട്രീയ പാര്‍ട്ടി ബിജെപി മാത്രമായിരുന്നു, ദൗത്യസംഘത്തിനെതിരേ ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും എല്ലാം ചേര്‍ന്നു നടത്തിയ സര്‍വകക്ഷി ഹര്‍ത്താലിലും പങ്കെടുക്കാതിരുന്നതും ബിജെപി മാത്രമാണ്) ഒരുമിച്ചു കൂടുകയായിരുന്നു. അവരെല്ലാം ഒരു കോക്കസാണ്. പണവും സ്വാധീനവും രാഷ്ട്രീയവും ഒരുപോലെയവര്‍ ഉപയോഗിച്ചു. ഈ സത്യം ആദ്യം തന്നെ എനിക്കു മനസിലായതാണ്. ഈ ദൗത്യം അധികം മുന്നോട്ടുപോകില്ലെന്നും അറിയാമായിരുന്നു” - സുരേഷ്കുമാര്‍ വ്യക്തമാക്കുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഫൈവ് സ്റ്റാർ ഉൾപ്പടെയുള്ള മദ്യശാലകൾക്ക് തിരിച്ചടി; പാതയോരത്തെ ബാറുകളും പൂട്ടണമെന്ന് സുപ്രീം കോടതി

ദേശീയ - സംസ്ഥാന പാതയോരങ്ങളിലെ എല്ലാ മദ്യാശാലകളും പൂട്ടണമെന്ന് സുപ്രീം കോടതി. ഫൈവ് ...

news

അമേരിക്കയില്‍ പൈപ്പ്‌ലൈന്‍ നിര്‍മ്മിക്കാന്‍ ഇന്ത്യന്‍ ഇരുമ്പ് ഒഴിവാക്കണം: സെനറ്റര്‍മാര്‍

പൈപ്പ് ലൈന്‍ നിര്‍മാണത്തിന് ഇന്ത്യയില്‍ നിന്നുള്ള ഇരുമ്പ് ഉപയോഗിക്കാന്‍ ...

news

ആർത്തവമുണ്ടോയെന്നു പരിശോധിക്കാൻ വാർഡൻ പെൺകുട്ടികളുടെ വസ്ത്രം അഴിപ്പിച്ചു!

പെൺകുട്ടികളുടെ വസ്ത്രം അഴിപ്പിച്ച് ആർത്തവമുണ്ടോയെന്നു പരിശോധിച്ചതായി പരാതി. ...

Widgets Magazine Widgets Magazine