മാനന്തവാടിയിൽ രണ്ട് കോടിയുടെ ഹെറോയിൻ വേട്ട; അഞ്ച് പേർ പിടിയിൽ

മാനന്തവാടി, ശനി, 7 ഒക്‌ടോബര്‍ 2017 (16:00 IST)

വിദേശ വിപണിയിൽ രണ്ട് കോടി രൂപ വിലവരുന്ന ഹെറോയിനുമായി അഞ്ച് പേരെ അധികാരികൾ അറസ്റ് ചെയ്തു. ഒരു കിലോ വരുന്ന ഹെറോയിനുമായി പിടിയിലായവരിൽ ഒരാൾ ഉത്തർപ്രദേശ് സ്വദേശിയാണ്.
 
മാനന്തവാടി എരുമത്തെരുവിലെ ലോഡ്ജിൽ കഴിഞ്ഞ ദിവസം പോലീസ് നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. ഉത്തർ പ്രദേശിലെ മഥുര സ്വദേശി അജയ്‌സിംഗ്, പയ്യന്നൂർ സ്വദേശി മധുസൂദനൻ, കാഞ്ഞങ്ങാട് ബേക്കൽ അശോകൻ, കാസർകോട് ചീമേനി സ്വദേശി ബാലകൃഷ്ണൻ, കണ്ണൂർ ചെറുപുഴ സ്വദേശി ഷൈജു എന്നിവരാണ് പിടിയിലായത്.
 
അജയ് സിംഗാണ് ഉത്തർപ്രദേശിലെ ബരാഗപൂരിൽ നിന്ന് ഹെറോയിൻ കൊണ്ടുവന്നത്. ഇത് സംസ്ഥാനത്തെ പല സ്ഥലങ്ങളിലായി വിൽക്കാനായിരുന്നു ഇയാൾ മറ്റുള്ളവരെ കൂട്ടുപിടിച്ചത്. മാനന്തവാടി കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന വ്യാപകമാണെന്ന് പരാതി ലഭിച്ചതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി അരുൾ ബി.കൃഷ്ണയുടെ നിർദ്ദേശ പ്രകാരമാണ് റെയ്ഡ് നടത്തിയത്.   ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ട്ടമ്മയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി; സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ

അറുപതുകാരിയായ വീട്ടമ്മയെ കത്തിക്കഴിഞ്ഞ നിലയിൽ കണ്ടെത്തിയത് ദുരൂഹത പരത്തുന്നു.തിരുവല്ലം ...

news

ജിഎസ്ടിയിലെ പൊളിച്ചെഴുത്ത്; വ്യാപാരികള്‍ക്ക് ദീപാവലി നേരത്തെ എത്തിയെന്ന് പ്രധാനമന്ത്രി

ചരക്ക് സേവന നികുതി (ജിഎസ്ടി) കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ വ്യാപാരികള്‍ക്ക് ദീപാവലി ...

news

'എന്നാലും അയാൾക്കെങ്ങനെ കഴിഞ്ഞു?' - ഞെട്ടൽ വിട്ടുമാറാതെ നാട്ടുകാർ

ഭാര്യയേയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ഭർത്താവ് ഒളിവിൽ. കാമുകിയെ സ്വന്തമാക്കുന്നതിനു ...

Widgets Magazine