മാങ്ങാനം കൊലപാതകം: കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു; കുപ്രസിദ്ധ ഗുണ്ട കമ്മൽ വിനോദും ഭാര്യയും കസ്റ്റഡിയിൽ

കോട്ടയം, തിങ്കള്‍, 28 ഓഗസ്റ്റ് 2017 (11:51 IST)

Widgets Magazine
dead body ,  murder ,  police ,  കോട്ടയം ,  അജ്ഞാത മൃതദേഹം ,  കൊലപാതകം ,  പൊലീസ് ,  മൃതദേഹം

കോട്ടയം മാങ്ങാനത്ത് വെട്ടിനുറുക്കി ചാക്കിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പയ്യപ്പാടി സ്വദേശിയും ആനപ്പാപ്പാനുമായ സന്തോഷ് (40) ആണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ ഗുണ്ട വിനോദ് എന്ന കമ്മല്‍ വിനോദിനേയും ഭാര്യ കുഞ്ഞുമോളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. 
 
ഈ മാസം 23ന് രാത്രിയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് വൃത്തങ്ങൾ നല്‍കുന്ന സൂചന. അരയ്ക്കു മുകളിലോട്ടും കീഴ്‌പ്പോട്ടുമായി വെട്ടിനുറുക്കിയ നിലയില്‍ തലയില്ലാത്ത രൂപത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പിന്നീട് നടന്ന തിരച്ചിലില്‍ സന്തോഷിന്റെ തല മക്രോണി പാലത്തിനു സമീപത്തുള്ള തോട്ടിൽനിന്ന് കണ്ടെത്തി.  
 
റോഡിനു സമീപമുള്ള ആളൊഴിഞ്ഞ പുരയിടത്തിനടുത്തുള്ള ഓടയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഷര്‍ട്ട്, കാവിമുണ്ട് എന്നിവയും പരിസരത്തുനിന്ന് കണ്ടെത്തിയിരുന്നു. കോഴി മാലിന്യമായിരിക്കുമെന്ന് കരുതി നാട്ടുകാര്‍ നോക്കിയപ്പോള്‍ ചാക്കില്‍ നിന്ന് കാലുകള്‍ കാണുകയും തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയുമായിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഹരിയാനയില്‍ ബിജെപിയ്ക്ക് പിന്തുണയായത് ഗുര്‍മീതോ?; ആ തന്ത്രങ്ങള്‍ മെനഞ്ഞത് അമിത് ഷാ !

ഹരിയാന തെരഞ്ഞെടുപ്പില്‍ ഗുര്‍മീത് റാം റഹീം ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത് ബിജെപി ...

news

ചോരക്കൊതി പൂണ്ട ചെന്നായയാണ് പിണറായി വിജയന്‍ - മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് കുമ്മനം

ആള്‍ദൈവമായ ഗുര്‍മീത് സിങിനെതിരെയുള്ള കോടതി വിധിയെ തുടര്‍ന്ന് പഞ്ചാബ്, ഹരിയാന അടക്കമുള്ള ...

news

‘മോദി സന്യാസിയാണ്, അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ രാജ്യത്തിന്റെ നന്മയ്ക്കുവേണ്ടി‘; മോദിയെ വാനോളം പുകഴ്ത്തി വിവാദ ആള്‍ദൈവം രാധേ മാ

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്യാസിയാണെന്നും അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ ...

news

ബോണസ് മാത്രം ലക്ഷ്യമിട്ട് ഡെപ്യൂട്ടേഷനില്‍ ബെവ്‌കോയിലേക്ക് വരേണ്ട; ഉദ്യോഗസ്ഥരുടെ അത്യാര്‍ത്തിക്ക് കൂച്ചുവിങ്ങിട്ട് മുഖ്യമന്ത്രി

ബിവറേജെസ് കോര്‍പറേഷന്‍ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ഓ​​​ണ​​​ത്തി​​​നു വ​​​ൻ​​​തു​​​ക ...

Widgets Magazine