Widgets Magazine Widgets Magazine
Widgets Magazine

മലയാളികളുടെ തറവാട് സംരക്ഷിക്കുന്നതിനാണ് താൻ നിലകൊള്ളുന്നതെന്ന് റവന്യൂ മന്ത്രി; എ.ജിയുടെ പ്രസ്താവനയ്ക്ക് മറുപടി പറയാൻ തന്റെ സംസ്കാരം അനുവദിക്കുന്നില്ല

തിരുവനന്തപുരം, ശനി, 28 ഒക്‌ടോബര്‍ 2017 (14:14 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

അഡ്വക്കേറ്റ് ജനറൽ സി.പി.സുധാകര പ്രസാദിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ. റവന്യൂ വകുപ്പ് ആരുടേയും തറവാട്ട് സ്വത്തല്ല. കഴിഞ്ഞ ദിവസം എ ജി നടത്തിയ പ്രസ്താവനയ്ക്ക് മറുപടി പറയാൻ തന്റെ സംസ്കാരം അനുവദിക്കുന്നില്ല. കേരളത്തിലെ ജനങ്ങളുടെ തറവാട് സംരക്ഷിക്കുന്നതിനാണ് താൻ നിലകൊള്ളുന്നതെന്നും ചന്ദ്രശേഖരൻ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
 
അഡിഷണൽ അഡ്വക്കേറ്റ് ജനറൽ രഞ്ജിത്ത് തമ്പാനെ മാറ്റിയതിനെതിരെ താൻ കത്ത് നല്‍കിയിരുന്നു. എന്നാല്‍ ആ കത്തിന് മറുപടി നല്‍കാന്‍ എ ജി തയ്യാറായില്ല. ഈ രീതിയിലാണോ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയോട് പെരുമാറേണ്ടതെന്ന് എ.ജി ആലോചിക്കണം. എ.ജിക്ക് അതൃപ്തിയുണ്ടെങ്കിൽ അത് വാര്‍ത്താ സമ്മേളനം നടത്തിയല്ല മറുപടി പറയേണ്ടതെന്നും മന്ത്രി പറഞ്ഞു.
 
കോടതിയിൽ കേസ് ഏത് രീതിയിലാണ് വാദിക്കേണ്ടതെന്ന് തീരുമാനിക്കാന്‍ എ.ജിക്ക് അധികാരമുണ്ട്. എന്നാൽ സംസ്ഥാനത്തെ റവന്യൂ വകുപ്പിന്റെ അധിപൻ താനാണ്. മാത്രമല്ല, വകുപ്പിലെ തീരുമാനങ്ങൾ കൈക്കൊള്ളുന്നതും താന്‍ തന്നെയാണെന്നും ചന്ദ്രശേഖരൻ പറഞ്ഞു. മന്ത്രി തോമസ് ചാണ്ടിക്കെതിരായ കേസ് എ.എ.ജി തന്നെ വാദിക്കണമെന്നാണ് തന്റെ നിലപാടെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കവര്‍ച്ചാ സംഘം യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; വീട്ടമ്മ ഗുരുതരാവസ്ഥയില്‍

കവര്‍ച്ചാ സംഘം വീട്ടമ്മയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ബംഗാളിലെ സൗത്ത് 24 പര്‍ഗാനയിലെ ...

news

‘ഇതൊക്കെ ഗുജറാത്ത് പിടിക്കാനുള്ള മോദിയുടെ കളിയല്ലേ’; പൊളിച്ചടുക്കി സോഷ്യല്‍മീഡിയ

ഇന്ത്യന്‍ പ്രധാന നരേന്ദ്രമോദിയും വഡോദരയിലെ പ്രാദേശിക ബിജെപി പ്രവര്‍ത്തകനുമായുള്ള ടെലഫോണ്‍ ...

news

'എനിക്കൊന്നുമറിയില്ല', സാക്ഷിയാകാൻ ഇല്ലെന്ന് മഞ്ജു വാര്യർ, ദിലീപിനൊപ്പമോ?

കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷിയാകാൻ ഇല്ലെന്ന് നടി മഞ്ജു വാര്യർ. കേസിൽ ...

news

അറിഞ്ഞോളൂ... ഈ കാരണങ്ങളാണ് മനുഷ്യന്‍ പാമ്പിനെ ഭയക്കുന്നതിനു പിന്നില്‍ !

കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഭയക്കുന്ന ഒരു ജീവിയാണ് പാമ്പ് എന്ന കാ‍ര്യത്തില്‍ ...

Widgets Magazine Widgets Magazine