മരിച്ചയാളെ വിവാഹം ചെയ്തു! തട്ടിയെടുക്കാന്‍ ശ്രമിച്ചത് കോടികള്‍? - അഭിഭാഷകയുടെ മനസ്സില്‍ വിരിഞ്ഞ ബുദ്ധി!

വ്യാഴം, 3 ഓഗസ്റ്റ് 2017 (10:09 IST)

മരിച്ചയാളെ വിവാഹം ചെയ്തതായി രേഖകള്‍ ഉണ്ടാക്കി സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമം നടത്തിയ അഭിഭാഷകയുടെ കഥ ആര്‍ക്കും വിശ്വസിക്കാന്‍ കഴിയാത്തതാണ്. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലെ ആദ്യകാല ഡോക്ടറായ പി.കുഞ്ഞമ്പുനായരുടെ മകനും പരേതനും അവിവാഹിതനുമായ പി. ബാലകൃഷ്ണനായിരിന്നു അഭിഭാഷകയുടെ ഇര.
 
കോടികളുടെ ആസ്തിയാണ് ബാലകൃഷ്ണനുള്ളത്. ഇദ്ദേഹത്തിന്റെ മരണത്തിലും നേരത്തേ ചില സംശയങ്ങള്‍ ബന്ധുക്കള്‍ക്ക് ഉണ്ടായിരുന്നു. ബാലകൃഷ്ണന്റെ സഹോദരന്‍ രമേശന്റെ അഭിഭാഷകയായിരുന്നു കഥാ‍നായിക. ബാലകൃഷ്ണന്‍ വിവാഹിതന്‍ അല്ലെന്ന് തിരിച്ചറിഞ്ഞ അവരുടെ സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ എല്ലാം ശേഖരിക്കുകയായിരുന്നു. 
 
തുടര്‍ന്നാണു പ്രതികള്‍ തിരുവനന്തപുരത്ത് സ്ഥിരതാമസക്കാരനായ ബാലകൃഷ്ണനുമായി ബന്ധം സ്ഥാപിക്കുന്നത്. സംഭവത്തില്‍ എല്ലാ കാര്യങ്ങള്‍ക്കും ഒത്താശ ചെയ്തു കൊടുത്തത് അഭിഭാഷകയുടെ ഭര്‍ത്താവാണ്.ആശുപത്രിയില്‍ ഒരു മാസത്തോളം കിടന്ന ബാലകൃഷ്ണനെ അസുഖം ഭേദമാകാതെയാണ് ഇയാള്‍ ഡിസ്ചാര്‍ജ്ജ് എഴുതി വാങ്ങിയത്.
 
ആശുപത്രിയില്‍നിന്നുള്ള യാത്രാമധ്യേ 2011 സെപ്റ്റംബര്‍ 12ന് കൊടുങ്ങല്ലൂരിലാണ് ബാലകൃഷ്ണന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. മരണവുമായി ബന്ധപ്പെട്ട് സഹോദരന്‍ തളിപ്പറമ്പ് ഡിവൈ.എസ്.പി: കെ വി വേണുഗോപാലിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അഭിഭാഷകയും ഭര്‍ത്താവും സഹോദരിയും കുടുങ്ങിയത്.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; മേജറടക്കം രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ മേജർ റാങ്കിലുള്ള ...

news

ആ ഇടുക്കിക്കാരനും തമിഴനുമില്ലെങ്കില്‍ ദിലീപില്ല !

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജാമ്യ നിഷേധിച്ചതോടെ ദിലീപ് മാനസികമായി ...

news

ആഗസ്റ്റ് 18ന് സ്വകാര്യബസ് പണിമുടക്ക്

സംസ്ഥാനത്ത് ഈ മാസം 18ന് സ്വകാര്യ ബസുടമകള്‍ സൂചന പണിമുടക്ക് നടത്തും. ബസ് ചാര്‍ജ് വര്‍ധന ...

news

മീനാക്ഷിക്ക് മാനസിക പിന്തുണ നല്‍കി ഒരു അച്ഛന്റെ സ്നേഹ വാത്സല്യം !

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ജയിലിലെ ഫോണില്‍ ...