മഞ്ജു വാര്യരുടെ മുന്‍ഡ്രൈവറെയും സംവിധായകന്‍ ശ്രീകുമാര്‍ മേനോനേയും ചോദ്യം ചെയ്തു

തിങ്കള്‍, 31 ജൂലൈ 2017 (14:47 IST)

അനുബന്ധ വാര്‍ത്തകള്‍

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സംവിധാകന്‍ ശ്രീകുമാര്‍ മേനോനെ പൊലീസ് ചോദ്യം ചെയ്തു. ഒപ്പം, മഞ്ജു വാര്യരുടെ മുന്‍ ഡ്രൈവറേയും ചോദ്യം ചെയ്യുന്നതിനായി ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ദിലീപിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരന്‍ അപ്പുണ്ണി ഇന്ന് ആലുവ പൊലീസ് ക്ലാബില്‍ ഹാജരായിരുന്നു.
 
അപ്പുണിയുടെ സഹോദരനായ ഷിബു വിവാഹമോചനത്തിന് മുന്പ് മഞ്ജു വാര്യരുടെ ഡ്രൈവറായിരുന്നു. അപ്പുണ്ണിയെ കാത്തുനിന്ന മാധ്യമങ്ങള്‍ക്കുമുന്നിലേക്കു രൂപസാദൃശ്യമുള്ള ഷിബു എത്തുകയായിരുന്നു. ജയിലില്‍ പള്‍ശര്‍ സുനിക്ക് കത്തെഴുതാന്‍ സഹായിച്ച വിപിനേയും പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. 

ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നേരിട്ട് ഹാജരാകാന്‍ അപ്പുണ്ണിയോട് കോടതി ആവശ്യപ്പെടുകയായിരുന്നു. കേസില്‍ തനിക്ക് പങ്കില്ലെന്നും മാപ്പു സാക്ഷിയാക്കാന്‍ ആലോചനകള്‍ നടക്കുണ്ടെന്നും കാണിച്ച് അപ്പുണ്ണി മുന്‍‌കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ പിന്നെന്തിന് ഭയപ്പെടണം എന്ന് ചോദിച്ച് കോടതി ജാമ്യം നിഷേധിക്കുകയാണ് ചെയ്തത്. ദിലീപിനെ അറസ്റ്റ ചെയ്ത ശേഷം ഇയാള്‍ ഒളിവിലാണ്. ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ കൂടിയാണ് അപ്പുണ്ണി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വിവാദം ആളിക്കത്തിച്ച് ബിഗ് ബോസ്; കമല്‍‌ഹാസനെതിരേ 100കോടി ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ്

റിയാലിറ്റി ഷോയായ ബിഗ് ബോസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്ക് അവസാനമില്ല. ഉലകനായകന്‍ ...

news

അക്കാര്യത്തില്‍ കാവ്യയ്ക്ക് ഏറ്റവും കംഫര്‍ട്ടബിള്‍ ദിലീപല്ല !

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതോടെ സിനിമ ലോകം ഒന്നടങ്കം ...

news

മുഖ്യമന്ത്രിയുടേത് ഗ്രാമീണ ഭാഷ, പുറത്ത് പോകാന്‍ പല രീതിയിലും പറയാം : കാനം രാജേന്ദ്രന്‍

ബിജെപി ആര്‍എസ്എസ് നേതാക്കളുമായുള്ള സമാധാന ചര്‍ച്ച റിപ്പോര്‍ട്ടു ചെയ്യാനെത്തിയ ...

news

10 രൂപക്ക് ഊണും ചിക്കന്‍ കറിയും! ചായയുടെ വില 1 രൂപ!

ജി‌എസ്ടി നിവലില്‍ വന്നതോടെ ഹോട്ടലുകളിലെ ഭക്ഷണത്തിന് വില വര്‍ധിച്ചിരിക്കുകയാണ്. പലര്‍ക്കും ...