മഞ്ജുവിന്റെ അമേരിക്കൻ യാത്ര റദ്ദാക്കുന്നു?

ഒടുവില്‍ അതിനും തീരുമാനമായി, മഞ്ജു വാര്യരുടെ അമേരിക്കൻ യാത്ര നടക്കുമോ?

കൊച്ചി| AISWARYA| Last Modified വ്യാഴം, 20 ജൂലൈ 2017 (11:02 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ദിലീപിന്റെ മുൻ ഭാര്യ മഞ്ജു വാര്യരോട് വിദേശ യാത്ര റദ്ദാക്കാൻ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടു. അടുത്തയാഴ്ച അമേരിക്കയിലേക്ക് പോകാനിരിക്കുകയായിരുന്ന മഞ്ജു വാര്യരോടാണ് പൊലീസ് യാത്ര യാത്ര റദ്ദാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

അമേരിക്കയിൽ അടുത്തയാഴ്ച നടക്കുന്ന പരിപാടികളിൽ പങ്കെടുക്കാന്‍ ഇരിക്കുകയായിരുന്നു മഞ്ജു. ചിക്കാഗോയിലും ന്യൂയോർക്കിലുമായി രണ്ട് അവാർഡ് ദാന പരിപാടിയിലാണ് മഞ്ജു പങ്കെടുക്കേണ്ടിയിരുന്നത്. എന്നാൽ അമേരിക്കൻ സന്ദർശനം റദ്ദാക്കിയത് പൊലീസിന്റെ നിർദേശപ്രകാരമല്ലെന്നും, തിരക്കേറിയ ഷൂട്ടിംഗ് ഷെഡ്യൂൾ കാരണമാണെന്നുമാണ് മഞ്ജുവിന്റെ വിശദീകരണം.

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം നിർണ്ണായക ഘട്ടത്തിലെത്തി നിൽക്കെ മഞ്ജുവിനോട് വിദേശയാത്ര റദ്ദാക്കാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു.മഞ്ജു വാര്യരുടെ അമേരിക്കയിലേക്കുള്ള യാത്ര റദ്ദാക്കിയതായി അവരുടെ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :