ഭാര്യ റിവേഴ്സെടുത്ത സ്കോര്‍പ്പിയോ കാര്‍ കയറിയിറങ്ങി ഭര്‍ത്താവ് മരണമടഞ്ഞു. കല്ലറ അരുവിപ്പുറം കാവുവിള വീട്ടില്‍ യഹിയാഖാന്‍ (28) ആണ് മരിച്ചത്.
കാവുവിള ഗ്രൂപ്പ് കമ്പനികളുടെ ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നു യഹിയാഖാന്‍. ഇന്നു രാവിലെയാണ് എട്ടര മണിയോടെ കല്ലറയിലെ ഭാര്യവീട്ടില്‍ അപകടം നടന്നത്. കാര്‍പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ കഴുകുന്നതിനായി ഭാര്യ ബസീമ ഡ്രൈവ് ചെയ്യുകയും യഹിയാഖാന്‍ പിന്നില്‍ നിന്ന് സൈഡ് പറഞ്ഞുകൊടുക്കുകയുമായിരുന്നു.
ഇതിനിടെ നിയന്ത്രണംവിട്ട കാര്‍ യഹിയാഖാന്റെ പുറത്തുകൂടി കയറിയിറങ്ങി സമീപമുള്ള ഭിത്തിയിലിടിച്ച് നില്‍ക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ടു കുട്ടികളും അപകടത്തില്‍പ്പെട്ടെങ്കിലും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സൗദിയില്‍ പെട്രോള്‍ പമ്പ് ഉള്‍പ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങള്‍ നടത്തിവരികയായിരുന്നു യഹിയാഖാന്‍.