ബാറുകളുടെ ദൂരപരിധി കുറച്ച് സര്‍ക്കാര്‍ ഉത്തരവ്; 200ൽ നിന്ന് ഇനി 50 മീറ്റർ - ഇളവ് ഫോര്‍ സ്റ്റാര്‍ മുതലുള്ള ബാറുകള്‍ക്ക്

തിരുവനന്തപുരം, വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (10:02 IST)

Widgets Magazine

സംസ്ഥാനത്ത് ബാറുകളും ആരാധനാലയങ്ങളും സ്‌കൂളുകളും തമ്മില്‍ പാലിക്കേണ്ട ദൂരപരിധി സര്‍ക്കാര്‍ വെട്ടിക്കുറച്ചു. നിലവില്‍ 200 മീറ്ററായിരുന്ന ദൂരപരിധി 50 മീറ്ററാക്കിയാണ് ഇപ്പോള്‍ ചുരുക്കിയിരിക്കുന്നത്. ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ, ഹെറിറ്റേജ് എന്നീ ബാറുകൾക്കാണ് ഈ ഇളവ് അനുവദിച്ചിട്ടുള്ളത്. 
 
അതേസമയം, ത്രീ സ്റ്റാർ ബാറുകൾക്കുള്ള ദൂരപരിധി 200 മീറ്ററായി തുടരുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പൂറത്തിറക്കിയ ഉത്തരവ് ചട്ടംഭേദഗതിക്കുശേഷമായിരിക്കും പ്രാബല്യത്തിൽ വരുക. ഇടത് സർക്കാർ അധികാരത്തിൽ വന്നതിനു പിന്നാലെ ബാറുകളുടെ ദൂരപരിധി കുറയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ജൂലൈയിൽ എക്സൈസ് കമ്മീഷ്ണർ സർക്കാരിന് കത്തയച്ചിരുന്നു. 
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
എൽഡിഎഫ് എക്സൈസ് പിണറായി വിജയൻ Ldf Excise Bar Government Distance Pinarayi Vijayan

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

മോദി തരംഗം: കേരളത്തിലെ ഇടതുപക്ഷ യുവാക്കള്‍ പോലും അതില്‍ കുടുങ്ങിയെന്ന് സിപിഐഎം നേതാവ്

നരേന്ദ്ര മോദി തെരഞ്ഞെടുപ്പിന് നിന്നപ്പോള്‍ ഇന്ത്യയിലെ യുവജനങ്ങളാണ് പിന്തുണച്ചതെന്നും ...

news

ഗുര്‍മീതിനെ ശിക്ഷിച്ച ജഡ്ജിയെ വെടിവെച്ച് കൊല്ലാന്‍ ശ്രമം

പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീത് റാം റഹീമിനെ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ...

news

‘ഗുഡ് ടച്ചും ബാഡ് ടച്ചും’ പഠിച്ചപ്പോള്‍ 12 കാരി പീഡന വിവരം വെളിപ്പെടുത്തി !

സ്‌കൂളില്‍ സ്പര്‍ശനവ്യത്യാസം പഠിച്ച് കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടി കൂട്ടുകാരിയോട് ...

news

കുളിച്ച് ഈറനായി വന്ന് ദിവ്യദര്‍ശനം നല്‍കി ഭക്തരുടെ മനസ്സിളക്കുന്ന ‘അമ്മ’ - അള്‍ദൈവത്തിന്റെ മറ്റൊരു രൂപം തൃശൂരില്‍

ബലാത്സംഗക്കേസില്‍ ഗുര്‍മീത് സിങ് ജയിലിലായതോടെയാണ് പല സന്ന്യാസി/സന്ന്യാസിനിമാരുടെയും ...

Widgets Magazine