Widgets Magazine Widgets Magazine

പ​ദ്ധ​തി പാ​ളി​യാ​ൽ എ​ല്ലാ​വ​രും കുടുങ്ങും, അതിനാല്‍​ ക്വ​ട്ടേ​ഷ​ൻ ടീ​മി​ലുള്ളവര്‍ മി​ക​ച്ച​വരായിരിക്കണം; ഇതായിരുന്നു ദിലീപിന്റെ​ ആവശ്യം !

കൊച്ചി, ഞായര്‍, 16 ജൂലൈ 2017 (11:02 IST)

Widgets Magazine
actress,	attack,	dileep,	evidence,	police,	court,	നടി,	ആക്രമണം,	ദിലീപ്, തെളിവ്,	പോലീസ്,	കോടതി

കൊച്ചിയില്‍ യുവനടി​ ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഞെട്ടിപ്പിക്കുന്ന വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി പൊ​ലീ​സ്. ന​മ്മ​ൾ ര​ണ്ടു​പേ​രുമല്ലാതെ മറ്റൊരാള്‍ ഇ​ത​റി​യ​രു​തെ​ന്ന്​ പ്ര​ത്യേ​കം നി​ർ​ദേ​ശി​ച്ചാ​യിരുന്നു​ പ​ൾ​സ​ർ സു​നി​യെ ദി​ലീ​പ്​ ക്വ​ട്ടേ​ഷ​ൻ ഏ​ൽ​പി​ച്ച​ത്. ക്വ​ട്ടേ​ഷ​ൻ ടീ​മി​ലുള്ള മ​റ്റം​ഗ​ങ്ങ​ളെല്ലാം മി​ക​ച്ച​വ​രാ​ക​ണ​മെ​ന്നും ദി​ലീ​പ്​ ആ​വ​ശ്യ​പ്പെ​ട്ടു. 2012ൽ ​സു​നി മ​റ്റൊ​രു പ്രമുഖ ന​ടി​യെ​യും സ​മാ​ന​രീ​തി​യി​ൽ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. ഇ​താ​ണ്​ സു​നി​യെ കൃ​ത്യം ഏ​ൽ​പി​ക്കാ​ൻ ദി​ലീ​പി​നെ പ്രേ​രി​പ്പി​ച്ച​തെന്നും പൊലീസ് പറഞ്ഞു. 
 
ക്വ​ട്ടേ​ഷ​ൻ ഉ​റ​പ്പി​ക്ക​ല്‍,  അ​ഡ്വാ​ൻ​സ്​ ന​ൽ​ക​ല്‍ എന്നിങ്ങനെയുള്ള കാ​ര്യ​ങ്ങ​ളെല്ലാം ദിലീപ് നേ​രി​ട്ടാ​ണ്​ ന​ട​ത്തി​യ​ത്. ക്വ​ട്ടേ​ഷ​ൻ ഏ​ൽ​പി​ച്ച​ത്​ താ​നാ​ണെ​ന്ന്​ സം​ഘ​ത്തി​ലെ മ​റ്റം​ഗ​ങ്ങ​ൾ​പോ​ലും അ​റി​യ​രു​തെ​ന്നും​ ദി​ലീ​പ്​ പ്ര​ത്യേ​കം നി​ഷ്​​ക​ർ​ഷി​ച്ചു. മു​ൻ​പ​രി​ച​യ​മു​ള്ള​വ​രെ തെ​ര​ഞ്ഞെ​ടു​ത്ത്​ സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി കു​റ്റ​മ​റ്റ രീ​തി​യി​ൽ ക്വ​ട്ടേ​ഷ​ൻ ന​ട​പ്പാ​ക്കാ​നാ​യി​രു​ന്നു ദി​ലീ​പി​ന്റെ നി​ർ​ദേ​ശം. താ​നു​മാ​യി നേ​രി​ട്ട്​ ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​തി​ൽ​നി​ന്ന്​അദ്ദേഹം സു​നി​യെ ക​ർ​ശ​ന​മാ​യി വി​ല​ക്കി​യി​രു​ന്നുവെന്നും പൊലീസ് പറയുന്നു.
 
അ​തു​കൊ​ണ്ട് മാത്രമായിരുന്നു പള്‍സര്‍ സുനി ദിലീപിന്റെ​ മാ​നേ​ജ​ർ അ​പ്പു​ണ്ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത്. എ​ന്നാ​ൽ, ഈ ​സ​മ​യ​ത്തെ​ല്ലാം അപ്പുണ്ണിയുടെ സ​മീ​പം ദി​ലീ​പും ഉ​ണ്ടാ​യി​രു​ന്നെ​ന്നാ​ണ്​ പൊ​ലീ​സ്​ പ​റ​യു​ന്ന​ത്. ത​ങ്ങ​ൾ ത​മ്മി​ലെ ബ​ന്ധം വ്യ​ക്ത​മാ​ക്കു​ന്ന തെ​ളി​വുകളൊന്നും ഇ​ല്ലാ​തി​രി​ക്കാ​നും ദി​ലീ​പും സു​നി​യും ശ്ര​ദ്ധി​ച്ചിരുന്നതായും പൊലീസ് പറയുന്നു. പ​ദ്ധ​തി പാ​ളി​യാ​ൽ എ​ല്ലാ​വ​രും കു​ടു​ങ്ങു​മെ​ന്നാ​യി​രു​ന്നു ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ന്​ ദി​ലീ​പ് നല്‍കിയ മു​ന്ന​റി​യി​പ്പെന്നും അന്വേഷണസംഘം വ്യക്തമാക്കി.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ആറുതവണ പരാതിപ്പെട്ടു, ഒരു നടപടിയുമുണ്ടായില്ല; ദിലീപിന്റെ ഡി സിനിമാസിനെതിരായ പരാതിയില്‍ ജില്ലാ കളക്ടര്‍ വീഴ്ച വരുത്തിയതിയായി റിപ്പോര്‍ട്ട്

നടന്‍ ദിലീപിന്റെ ഉടമസ്ഥതയില്‍ ചാലക്കുടിയിലുള്ള മള്‍ട്ടിപ്ലെക്സ് തിയ്യേറ്ററായ ഡി സിനിമാസ് ...

news

നടിയെ ആക്രമിച്ച സംഭവം: ഗൂഢാലോചനയ്ക്കു ദൃക്സാക്ഷികളായവരുടെ രഹസ്യമൊഴിയെടുത്തു - ദിലീപിനെതിരെ കൂടുതൽ തെളിവുകൾ

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയിൽ കൂടുതൽ തെളിവ് ഉറപ്പിച്ച് പൊലീസ്. ...

news

സിനിമാ ബഹിഷ്കരണം പ്രേക്ഷകർ തള്ളി, തിയേറ്ററുകളിൽ വൻ ജനത്തിരക്ക്

ജൂലൈ 15ന് പ്രേക്ഷകർ സംസ്ഥാന വ്യാപകമായി സിനിമകൾ ബഹിഷ്കരിക്കുന്നതായുള്ള ചിലരുടെ പ്രഖ്യാപനം ...

സിനിമാ ബഹിഷ്കരണം പ്രേക്ഷകർ തള്ളി, തിയേറ്ററുകളിൽ വൻ ജനത്തിരക്ക്

ജൂലൈ 15ന് പ്രേക്ഷകർ സംസ്ഥാന വ്യാപകമായി സിനിമകൾ ബഹിഷ്കരിക്കുന്നതായുള്ള ചിലരുടെ പ്രഖ്യാപനം ...

Widgets Magazine Widgets Magazine