പ്രവാസി സര്‍വേ ആരംഭിച്ചു

തിരുവനന്തപുരം| WEBDUNIA| Last Modified ബുധന്‍, 1 മെയ് 2013 (16:24 IST)
PRO
സംസ്ഥാനത്തെ പ്രവാസികളുടെ പൂര്‍ണ വിവരങ്ങള്‍ തേടിയുള്ള സര്‍വേക്ക് തുടക്കമായി. ജൂണ്‍ 12 വരെ സര്‍വേ നീളും. ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്‍െറ ദേശീയ സാമ്പത്തിക സര്‍വേയുടെ ഭാഗമായാണ് പ്രവാസികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്.

നോര്‍ക്കയുടെ സഹായത്തോടെയാണിത്. പ്രത്യേക പരിശീലനം ലഭിച്ച എന്യൂമറേറ്റര്‍മാര്‍ എല്ലാ വീടുകളിലും വിവരങ്ങള്‍ തേടിയെത്തും. പ്രവാസികളുടെ വിവരങ്ങള്‍, ജോലി ചെയ്യുന്ന രാജ്യം, സ്ത്രീയാണോ പുരുഷനാണോ, തൊഴില്‍ വിഭാഗം തുടങ്ങിയവയാണ് ശേഖരിക്കുക.

സൗദി ഉള്‍പ്പെടെ സ്വദേശിവത്കരണം ശക്തമാക്കിയ സാഹചര്യത്തിലാണ് പ്രവാസികളുടെ വ്യക്തമായ കണക്ക് ലഭിക്കാനും ഭാവി പരിപാടികള്‍ ആവിഷ്കരിക്കാനും സര്‍വേ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :