Widgets Magazine
Widgets Magazine

പ്രധാനമന്ത്രിക്ക് വഴിയൊരുക്കുകയാണ് യതീഷ് ചന്ദ്ര ചെയ്തത്; പുതുവൈപ്പിനിലെ പൊലീസ് നരനായാട്ടിനെ ന്യായീകരിച്ച് ഡിജിപി സെന്‍കുമാര്‍

ചൊവ്വ, 20 ജൂണ്‍ 2017 (14:21 IST)

Widgets Magazine
Yathish Chandra, DGP Senkumar, Puthuvype Protest, Police Brutuality, ഡി സി പി, യതീഷ് ചന്ദ്ര, ഡി ജി പി ടി പി സെന്‍കുമാര്‍, പ്രധാനമന്ത്രി, പുതുവൈപ്പിന്‍
അനുബന്ധ വാര്‍ത്തകള്‍

ഡി സി പി യതീഷ് ചന്ദ്രയെ ന്യായീകരിച്ച് ഡി ജി പി ടി പി സെന്‍കുമാര്‍. അന്നത്തെ ദൃശ്യങ്ങള്‍ മുഴുവനും താന്‍ കണ്ടു. അതില്‍ അപാകതയൊന്നും തോന്നിയില്ല. പുതുവൈപ്പില്‍ നടന്ന പൊലീസ് നടപടിയില്‍ ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രിക്ക് വഴിയൊരുക്കുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നും സെന്‍കുമാര്‍ വ്യക്തമാ‍ക്കി.  
 
പ്രധാനമന്ത്രി എത്തുന്നതിന്റെ തലേ ദിവസം സുരക്ഷാ ഭീഷണിയുണ്ടായിരുന്നു. തീവ്രവാദ ഭീഷണിയായിരുന്നു അത്. അതുകൊണ്ട് തന്നെ സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു യതീഷ് ചന്ദ്ര. പ്രധാനമന്ത്രിയുടെ വാഹനം എത്തുന്നതിന് മുന്‍പായി പ്രശ്‌നമുണ്ടാക്കിയാ‍ല്‍ പൊലീസ് ഇടപെടും. അത്രമാത്രമാണ് ഉണ്ടായത്. വൈപ്പില്‍ പോയി ജനങ്ങളെ മര്‍ദ്ദിച്ചിട്ടില്ലെന്നും ഡിജിപി പറഞ്ഞു.  
 
പുതുവൈപ്പിനില്‍ പൊലീസ് ആരുടെയും വീട്ടില്‍ പോയി ആക്രമിച്ചിട്ടില്ല. വികസനത്തിന്റെ പ്രശ്‌നം വന്നാല്‍ ആര്‍ക്കെങ്കിലും ഉപദ്രവമുണ്ടാകും. ഒരു പുതിയ പ്രൊജക്റ്റ് വരുമ്പോള്‍ അതിലെന്ത് നടപടിയാണ് വേണ്ടതെന്ന് സര്‍ക്കാര്‍ തീരുമാനിക്കും. കേരളം മാത്രമാണ് ഇങ്ങനെയുളളത്. മൂവായിരമോ നാലായിരമോ ജനങ്ങള്‍ക്കായിരിക്കും ഒരു വികസനം വരുമ്പോള്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
 
കൊച്ചിയില്‍ എത്തിയ സമയത്തായിരുന്നു ഡിജിപി ടി പി സെന്‍കുമാര്‍ എസ്പിയെയും ഡിസിപിയെയും വിളിച്ചുവരുത്തിയത്. യതീഷ് ചന്ദ്രക്കെതിരെ നടപടി വേണമെന്ന് ഭരണപക്ഷത്ത് നിന്നും വിഎസ് അച്യുതാനന്ദനും സിപിഐയും പ്രതിപക്ഷവും ആവശ്യപ്പെടുമ്പോഴാണ് നടപടിയെ ന്യായീകരിച്ച് ഡിജിപി തന്നെ രംഗത്ത് എത്തിയിരിക്കുന്നത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ജനനേന്ദ്രിയം മുറിച്ച കേസ്: ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ തള്ളി, യുവതിയെ നുണപരിശോധനയ്ക്ക് വിധേയയാക്കാന്‍ പോക്‌സോ കോടതിയുടെ അനുമതി

ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിയെ നുണപരിശോധനയ്ക്കു വിധേയയാക്കാൻ ...

news

സമരക്കാരെ എന്തിനാണ് തല്ലിച്ചതയ്‌ക്കുന്നത് ?; പ്രതിഷേധക്കാരെ ചോരയിൽ മുക്കികൊല്ലുന്ന മുന്നണിയല്ല എൽഡിഎഫ് ​– കാനം

ജനകീയ സമരങ്ങളെ ചോരയിൽ മുക്കി കൊല്ലാമെന്ന്​ കരുതുന്ന രാഷ്ട്രീയ മുന്നണിയല്ല ഇടതുപക്ഷ ...

news

എൻജിനിയറിംഗ് പ്രവേശന ഫലം; ആദ്യ റാങ്കുകൾ ആണ്‍കുട്ടികൾക്ക് - ഷാഫിൽ മഹീന് ഒന്നാം റാങ്ക്

എൻജിനിയറിംഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ റാ​ങ്ക്​ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. ...

news

കളിപ്പാട്ടമാണെന്ന് കരുതി എടുത്തത് പാമ്പിന്‍ കുഞ്ഞിനെ; പിന്നെ സംഭവിച്ചത്... ദൃശ്യങ്ങള്‍

വീടിന്റെ ഗേറ്റിനു മുന്നില്‍ കിടന്നിരുന്ന ഒരു ചെറിയ 'സാധനം' തന്റെ നായക്കുട്ടിക്ക് ...

Widgets Magazine Widgets Magazine