പൊലീസ് ഒരുക്കിയത് ഒരു കെണി? അതില്‍ കാവ്യ വീണു! ഇനി രക്ഷയില്ല

വെള്ളി, 28 ജൂലൈ 2017 (08:09 IST)

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘം നടി കാവ്യാ മാധവനെ ചോദ്യം ചെയ്തിരുന്നു. പൊലീസിന്റെ കെണിയില്‍ കാവ്യ വീഴുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കാവ്യക്ക് പങ്കുണ്ടോയെന്ന് അന്വേഷണ സംഘം അന്വേഷിക്കും. 
 
ചോദ്യം ചെയ്യലിനിടെ കാവ്യ നല്‍കിയ ചില മറുപടികള്‍ കാവ്യക്ക് തന്നെ തിരിച്ചടിയാകുമെന്നാണ് കരുതേണ്ടത്.
ദിലീപിനെ കുടുക്കിയ അതേ മൊഴി തന്നെ കാവ്യയ്ക്കും കുരുക്കാവാനാണ് സാധ്യത. പള്‍സര്‍ സുനിയെ അറിയില്ലെന്നെ മറുപടി കാവ്യയേയും വെട്ടിലാക്കും. കാവ്യയുടെ ഈ മൊഴി കള്ളമാണെന്നതിന് പോലീസിന് തെളിവുകള്‍ ലഭിച്ചതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.
 
നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലില്‍ കാവ്യാ മാധവന്റെ പല മൊഴികളും പോലീസ് വിശ്വാസത്തില്‍ എടുത്തിരുന്നില്ല. പല ചോദ്യങ്ങള്‍ക്കും കാവ്യയുടെ മറുപടി അറിയില്ല എന്നായിരുന്നു. ഇത് തന്നെ പോലീസില്‍ സംശയമുളവാക്കി. കാവ്യയുടെ അഭിനയം ഓവര്‍ ആയപ്പോള്‍ കരച്ചില്‍ നിര്‍ത്താന്‍ പൊലീസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ദിലീപ് പഠിപ്പിച്ചതു പോലെ തന്നെയാണ് കാവ്യ പൊലീസിനോട് പറയുന്നതെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്. 
 
സുനിയെ അറിയില്ലെന്ന് കാവ്യ പറഞ്ഞത് കളവാണെന്ന് പൊലീസിന് സുചന ലഭിച്ചു. ദിലീപും കാവ്യമാധവും അവസാനമായി ഒന്നിച്ചഭിനയിച്ച സിനിമയുടെ കൊല്ലം തേവലക്കരയിലെ ഷൂട്ടിങ് സ്ഥലത്ത് സുനില്‍ വന്നതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. അന്ന് ലൊക്കേഷനില്‍ നിന്നും സുനില്‍ ഓടിച്ച വാഹനത്തില്‍ കാവ്യ സഞ്ചരിച്ചതിന്റെയും തെളിവ് പോലീസിന് ലഭിച്ചതായിട്ടാണ് സൂചന. ഈ സാഹചര്യത്തില്‍ കാവ്യയെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ചിരിയുടെ തമ്പുരാന് പ്രണാമം; ഉഴവൂരിന്റെ കുടുംബത്തിന് പിണറായി സര്‍ക്കാരിന്റെ കൈത്താങ്ങ്!

ശത്രുക്കളെ പോലും ചിരിപ്പിക്കാനുള്ള കഴിവുള്ള മനുഷ്യനായി അന്തരിച്ച എന്‍സിപി സംസ്ഥാന ...

news

ബിജെപി സംസ്ഥാന കാര്യാലയത്തിനു നേരെ ആക്രമണം; കുമ്മനം രാജശേഖരന്റെ കാറ് അടിച്ചു തകര്‍ത്തു, സിവില്‍ ഓഫീസര്‍ക്ക് പരുക്ക്

ബിജെപി സംസ്ഥാന കാര്യാലയത്തിനു നേരെ ആക്രമണാം. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ...

news

എന്‍ഡിടിവി പൂട്ടിക്കാന്‍ മോദി സര്‍ക്കാര്‍ നീക്കം ശക്തമാക്കി; 429 കോടി ഉടന്‍ അടയ്ക്കണമെന്ന് നോട്ടീസ്

രാജ്യത്തെ പ്രമുഖ വാര്‍ത്താചാനലായ എന്‍ഡിടിവിയെ വരിഞ്ഞു കെട്ടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ...

news

സംഭവദിവസം രാത്രി 12.30ന് റിമി ദിലീപിനെ വിളിച്ചു, 11മണിവരെ കാവ്യ ഫോണില്‍ കാത്തിരുന്നു - ആ രാത്രിയില്‍ നടന്നത്...

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച രാത്രിയില്‍ ഗായികയും ടെലിവിഷൻ ...