പീഡനദൃശ്യം പ്രചരിപ്പിച്ചു; നാൽപ്പത്തിയാറുകാരൻ അറസ്റ്റിൽ

കഴക്കൂട്ടം, ഞായര്‍, 8 ഒക്‌ടോബര്‍ 2017 (14:50 IST)

വീട്ടമ്മയുമായി പരിചയപ്പെട്ട ശേഷം നയത്തിൽ അവരെ വശത്താക്കി വിവാഹ വാഗ്ദാനം നടത്തുകയും പിന്നീട് പീഡിപ്പിക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് നാൽപ്പത്തുയാറുകാരനെ പൊലീസ് അറസ്റ് ചെയ്തു.  അമ്പലപ്പുഴ തത്തംപള്ളി ചർച്ചിനടുത്ത് കായൽച്ചിറ വീട്ടിൽ ലൗലി ഷാജി എന്നറിയപ്പെടുന്ന സെബാസ്റ്റിയൻ ആണ് പോലീസ് വലയിലായത്.
 
വീട്ടമ്മയെ പീഡിപ്പിക്കുകയും തുടർന്ന് പീഡന ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തു എന്ന വീട്ടമ്മയുടെ പരാതിയെ തുടർന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. വീട്ടമ്മയെ 2015 ജൂലൈ മുതൽ ആലപ്പുഴയിലെ ഒരു വീട്ടിലും ലോഡ്ജിലും താമസിപ്പിച്ചായിരുന്നു പീഡിപ്പിച്ചു വന്നിരുന്നത്. തുടർന്ന് ഇതിനു വഴങ്ങാതായപ്പോഴാണ് ഇയാൾ പീഡന ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചത്. 
 
കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർ പ്രമോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഹാദിയയുടെ മതം മാറ്റത്തിനു പിന്നില്‍ സമ്മര്‍ദ്ദമില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്; തീവ്രവാദ സംഘടനകള്‍ ഇടപെട്ടതിന് തെളിവില്ല

ഹാദിയയുടെ മതം മാറ്റത്തിന് പിന്നില്‍ ഒരുതരത്തിലുള്ള സമ്മര്‍ദ്ദവുമില്ലെന്ന് ക്രൈംബ്രാഞ്ച് ...

news

ടി ഡി രാമകൃഷ്ണന് വയലാർ അവാർഡ്

ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. പ്രശസ്ത എഴുത്തുകാരന്‍ ടി ഡി രാമകൃഷ്ണനാണ് ...

news

ഉഴവൂർ വിജയന്റെ മരണം: തോമസ് ചാണ്ടിയുടെ അനുയായി സുൾഫിക്കർ മയൂരിക്കെതിരെ കേസെടുക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്

എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്റെ മരണത്തില്‍ പാർട്ടി നേതാവിനെതിരെ ...

news

ജനരക്ഷായാത്രയില്‍ പി ജയരാജനെതിരായ ‘കൊലവിളി’; വി മുരളീധരനെതിരെ കേസ്

ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനെതിരെ പൊലീസ് കേസെടുത്തു. കുമ്മനം രാജശേഖരൻ ...