പിറവത്ത് നടന്നത് ഭരണയന്ത്രത്തിന്റെ ദുരുപയോഗം: വി എസ്
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
ഭരണയന്ത്രത്തിന്റെ ദുരുപയോഗമാണ് പിറവത്ത് നടന്നത്. ഇതാണ് ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫിന് വിജയത്തിന് കാരണം. ഈ വിജയം മോശം പ്രവണതകള്‍ക്ക് തുടക്കമിടുമെന്നും വി എസ് കൂട്ടിച്ചേര്‍ത്തു. പിറവത്ത് എല്‍ ഡി എഫ് വിജയിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും വി എസ് പറഞ്ഞു.
യു ഡി എഫിനുണ്ടാത വിജയം താന്‍ അംഗീകരിക്കുന്നു. 1980ല്‍ എ ഗ്രൂപ്പ് എല്‍ ഡി എഫിന്റെ ഭാഗമായിരുന്നപ്പോഴും 87ല്‍ കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് ശക്തമായ റിബല്‍ പ്രവര്‍ത്തനം നടത്തിയപ്പോഴും 96ലെ എല്‍ ഡി എഫ് തരംഗത്തിലും ടി എം ജേക്കബ് ഡി ഐ സിയിലേക്ക് പോയപ്പോഴുമാണ് പിറവം എല്‍ ഡി എഫിലേക്ക് ചാഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
യു ഡി എഫിന്റെ സുരക്ഷിത മണ്ഡലമാണെന്ന് വ്യക്തമായിരിക്കേ എം ജെ ജേക്കബ് എം എല്‍ എ എന്ന നിലയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും യു ഡി എഫിന്റെ ജനവിരുദ്ധ നയങ്ങളും പ്രചരിപ്പിച്ച് വിജയം നേടാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും വി എസ് പറഞ്ഞു.