പിണറായിക്ക് ആശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിടാം, ലാവ്‌ലിന്‍ കേസ് മാറ്റിവച്ചു, രാഷ്ട്രീയ ആവശ്യത്തിനായി കോടതിയെ ഉപയോഗിക്കരുതെന്ന് ഹൈക്കോടതി

2000 മുതലുള്ള റിവിഷന്‍ ഹര്‍ജികള്‍ കോടതിയില്‍ കെട്ടിക്കിടക്കുകയാണെന്ന് ഹൈക്കോടതി

Pinarayi, High Court, Lavlin, Budget, Rail, Oommenchandy,  പിണറായി വിജയന്‍, ഹൈക്കോടതി, ലാവ്‌ലിന്‍, ബജറ്റ്, റെയില്‍, ഉമ്മന്‍‌ചാണ്ടി
കൊച്ചി| Last Modified വ്യാഴം, 25 ഫെബ്രുവരി 2016 (14:28 IST)
സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് ആശ്വസിക്കാം. ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി രണ്ടുമാസത്തേക്ക് മാറ്റിവച്ചു. പിണറായിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതായി കോടതി തീരുമാനം. രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി കോടതിയെ ഉപയോഗിക്കരുതെന്നും ജസ്റ്റിസ് പി ഉബൈദിന്‍റെ ബഞ്ച് അഭിപ്രായപ്പെട്ടു.

2000 മുതലുള്ള റിവിഷന്‍ ഹര്‍ജികള്‍ കോടതിയില്‍ കെട്ടിക്കിടക്കുകയാണ്. ലാവ്‌ലിന്‍ കേസ് അടിയന്തിരമായി പരിഗണിക്കേണ്ട സാഹചര്യം ഇപ്പോഴില്ല. മുന്‍‌ഗണനാ ക്രമം മാറ്റിയാണ് ഈ കേസ് മുന്നോട്ടുകൊണ്ടുവരുന്നത്. രാഷ്ട്രീയ ആവശ്യത്തിനായി കോടതിയെ ഉപയോഗിക്കരുത് - ഹൈക്കോടതി അഭിപ്രായപ്പെട്ടു.

കേസിലെ പത്താം പ്രതി ഫ്രാന്‍സിസ് നല്‍കിയ ഹര്‍ജിയും കോടതി പരിഗണിച്ചു. സി ബി ഐ ആണ് പ്രോസിക്യൂഷന്‍ ഭാഗം. അതുകൊണ്ട് സി ബി ഐക്ക് മാത്രമേ റിവിഷന്‍ ഹര്‍ജിക്ക് അവകാശമുള്ളൂ. അതിനാല്‍ സര്‍ക്കാരിന്‍റെ റിവിഷന്‍ ഹര്‍ജി തള്ളണമെന്നായിരുന്നു ഫ്രാന്‍സിസിന്‍റെ ഹര്‍ജി.

മാത്രമല്ല, കേസിനെക്കുറിച്ച് പഠിക്കാന്‍ സി ബി ഐ കൂടുതല്‍ സമയം ചോദിച്ചിരുന്നു. സി ബി ഐക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ നേരിട്ട് ഹാജരാകാനിരിക്കുകയാണെന്നും അതിനാല്‍ കേസ് പഠിക്കാന്‍ സമയം ആവശ്യമുണ്ടെന്നും സി ബി ഐ അറിയിച്ചു. ഇതെല്ലാം പരിഗണിച്ചാണ് ഹൈക്കോടതി ലാവ്‌ലിന്‍ കേസ് രണ്ടുമാസത്തിന് ശേഷം പരിഗണിക്കാമെന്ന് അറിയിച്ചിരിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :