പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്യാൻ ദുശ്ശാസനു ക്വട്ടേഷൻ കൊടുത്തയാളാണു ദുര്യോധനൻ! - ദുര്യോധനൻ ദിലീപ് ആകുമ്പോൾ...

ബുധന്‍, 4 ഒക്‌ടോബര്‍ 2017 (10:55 IST)

നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ച നടൻ ദിലീപിനെ ഇനി പിടിച്ചാൽ കിട്ടില്ലെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍. സെബാസ്റ്റ്യാനോസ് പുണ്യാളന്റെ വിലാപവും പൂഞ്ഞാര്‍ പുലിയുടെ ഗര്‍ജനവും വെറുതെയായില്ല, ജനപ്രിയ നായകന് ഹൈക്കോടതി ജാമ്യം അനുവദിച്ചുവെന്ന് ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.
 
“പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ആരാധകന്‍ കൊല്ലം ജില്ലയിലെ മലനട ക്ഷേത്രത്തില്‍ ദുര്യോധനന് വഴിപാടു കഴിപ്പിച്ചതായി ഏതാനും ദിവസം മുമ്പ് മാതൃഭൂമിയില്‍ വാര്‍ത്ത കണ്ടിരുന്നു. മുപ്പത്തിമുക്കോടി ഹിന്ദു ദേവീദേവന്മാരെ അപേക്ഷിച്ച് ദുര്യോധനനുളള മേന്മ എന്താണ്? പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്യാന്‍ ദുശ്ശാസനനു ക്വട്ടേഷന്‍ കൊടുത്തയാളാണ് ദുര്യോധനനെന്നും” അദ്ദേഹം കുറിപ്പില്‍ പറഞ്ഞു. 
 
85 ദിവസത്തെ ജയില്‍വാസത്തിനു ശേഷം ഇന്നലെയാണ് ദിലീപ് പുറത്തെത്തുന്നത്. ദിലീപിനു ജാമ്യം ലഭിച്ചതിനു തൊട്ടു പിന്നാലെ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയുടെ (ഫ്യൂയോക്) പ്രസിഡന്റായി ദിലീപിനെ വീണ്ടും തിരഞ്ഞെടുത്തു. ആന്റണി പെരുമ്പാവൂര്‍ വൈസ് പ്രസിഡന്റായി തുടരും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ദിലീപിനു ജാമ്യം കിട്ടിയത് പ്രോസിക്യൂഷന്റെ പിഴവല്ല, നടിയെ ആക്രമിച്ച കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കില്ല: ഡി ജി പി

കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ...

news

പൃഥ്വിരാജിനു വേണ്ടിയാണ് ദിലീപിനെ അമ്മയിൽ നിന്നും പുറത്താക്കിയത്, മമ്മൂട്ടിയും അതിനു കൂട്ടുനിന്നു: തുറന്നടിച്ച് ഗണേഷ് കുമാർ

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ജാമ്യം കിട്ടി നടൻ ദിലീപ് പുറത്തിറങ്ങിയതോടെ താരത്തിനെതിരെ ...

news

ദിലീപിനു ആശ്വാസം, പക്ഷേ നാദിർഷായ്ക്ക് പണി കിട്ടുമോ?

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സംവിധായകനും ദിലീപിന്റെ സുഹൃത്തുമായ നാദിർഷായുടെ ...

news

'എല്ലാം എന്റെ സമയദോഷമാണ് ഭായി' - ദിലീപ് വ്യക്തമാക്കുന്നു

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിഞ്ഞിരുന്ന നടൻ ...

Widgets Magazine