പള്‍സര്‍ സുനി ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണെന്ന് തനിക്ക് അറിയില്ലായിരുന്നു: മുകേഷ്

കൊല്ലം, ചൊവ്വ, 11 ജൂലൈ 2017 (15:11 IST)

Widgets Magazine

ഒരു വര്‍ഷം തന്റെ ഡ്രൈവറായി പ്രവര്‍ത്തിച്ച പള്‍സര്‍ സുനി ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണെന്ന് അറിയില്ലായിരുവെന്ന് മുകേഷ് എംഎല്‍എ. അമിത വേഗതയില്‍ വണ്ടിയോടിക്കുന്നതിനാലാണ് സുനിയെ ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടത്. താന്‍ സുനിയുമായി സൌഹാര്‍ദ്ദമായിട്ടാണ് പിരിഞ്ഞതെന്ന് മുകേഷ് പറഞ്ഞു. നടിയുടെ കേസുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
അമ്മയുടെ സമ്മേളനത്തില്‍ സംഭവിച്ചതിന് ക്ഷമ ചോദിച്ചതാണ്. അമ്മയുടെ പത്ര സമ്മേളനത്തില്‍ നിരവധി പ്രാവശ്യം ചോദിച്ച ചോദ്യങ്ങളാണ് അന്ന് വീണ്ടും പത്രപ്രവര്‍ത്തകര്‍ ചോദിച്ചത് അതുകൊണ്ട്  അല്‍പം ശബ്ദമുയര്‍ത്തി സംസാരിക്കേണ്ടി വന്നെന്നും അത് തന്റെ അപക്വമായ നിലപാടായിരുന്നുവെന്നും മുകേഷ് പറഞ്ഞു.
 
അമ്മയുടെ ഭാരവാഹിത്വത്തിലില്ലാത്ത തനിക്ക് ദിലീപിനെതിരെ നടപടിയെടുക്കണമെന്ന് പറയാന്‍ സാധിക്കില്ലെന്നും മുകേഷ് വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് പങ്കുണ്ടെന്ന സത്യമറിഞ്ഞപ്പോള്‍ അമ്മ അതിനെ അപലപിക്കുകയും ശക്തമായ തീരുമാനമെടുക്കുകയും ചെയ്തുവെന്നും മുകേഷ് പറഞ്ഞു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ദിലീപിനെ അറസ്റ്റ് ചെയ്തത് അദ്ദേഹം ഹിന്ദുവായതിനാല്‍! - വിചിത്ര ആരോപണവുമായി സംഘപരിവാര്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് പിന്തുണയുമായി സംഘപരിവാര്‍. ...

news

ഭര്‍ത്താവിനെയും മകനെയും വെട്ടിക്കൊന്ന സ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍

ഭര്‍ത്താവിനെയും മകനെയും വെട്ടിക്കൊന്ന സ്ത്രീയും ആറു വയസ്സുകാരനായ മകനും കിണറ്റില്‍ മരിച്ച ...

news

‘എപ്പോഴും ഇരയായ സഹോദരിക്കൊപ്പം‘ - ദിലീപിനെ തള്ളി മമ്മൂട്ടി

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് തുടക്കം മുതല്‍ താരസംഘടനയായ അമ്മ ...

news

'അമ്മ' ഭാരവാഹികളുടെ സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കണം; വി എസ്

കൊച്ചിയില്‍ യുവനടി ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ താരസംഘടനയായ ...

Widgets Magazine