'പലരും അവരുടെ പബ്ളിസിറ്റിക്കു വേണ്ടി മണിചേട്ടന്റെ പേരു പറഞ്ഞ് ചാനലുകൾ കയറി ഇറങ്ങുന്നു' - രാമകൃഷ്ണൻ

ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (14:27 IST)

Widgets Magazine

പലരും ഇപ്പോഴത്തെ പബ്ലിസിറ്റിക്ക് വേണ്ടി കലാഭവൻ മണിയുടെ പേരു പറഞ്ഞ് ചാനലുകൾ തോറും കയറി ഇറങ്ങാറുണ്ടെന്ന് മണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്ണൻ. മണിയുടെ നാടൻ പാട്ടുകളെ ശ്രോതാക്കൾക്കു മുന്നിലെത്തിച്ച വ്യക്തിയെ പരിചയപ്പെടുത്തി കൊണ്ട് ഇട്ട പോസ്റ്റിലാണ് ഇങ്ങനെ പറയുന്നത്.
 
രാമകൃഷ്ണന്റെ പോസ്റ്റിന്റെ പൂർണരൂപം:
 
സതീഷേട്ടനൊപ്പം!. എന്റെ സഹോദരന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ.കഴിഞ്ഞ 25 വർഷമായി കലാഭവൻ മണി ചേട്ടന്റെ പാട്ടുകൾ നിങ്ങൾക്ക് മുൻപിൽ എത്തിച്ച മാരുതി കാസറ്റ്സിന്റെ അമരക്കാരൻ. ചേട്ടന്റെ വിയോഗത്തിനു ശേഷം പണ്ട് എപ്പോഴും കൂടെയുണ്ടായിരുന്നവർ ആരും ഇന്ന് ഞങ്ങളുടെ കുടുംബത്തേക്ക് തിരിഞ്ഞു നോക്കാറില്ല. അവരുടെ സ്വാർത്ഥ താൽപര്യങ്ങൾക്കായി മണി ചേട്ടനെ ഉപയോഗിച്ചവരാണ് അതിൽ ഏറെയും എന്ന് ഇപ്പോൾ നമ്മുക്ക് മനസ്സിലായി (എല്ലാവരെയും ഉദ്ദേശിക്കുന്നില്ല. നല്ല സുഹൃത്തുക്കളും ഉണ്ട്).
 
പക്ഷെ അതിൽ നിന്ന് എത്രയോ വ്യത്യസ്തനാണ് സതീഷേട്ടൻ. ഒരു നിഴലുപോലെ ചേട്ടന്റെ കൂടെ 25 കൊല്ലം സേവനം ചെയ്തു. ഇന്ന് ഞങ്ങളുടെ കുടുംബത്തിന് താങ്ങും തണലുമായി കൂടെ നിൽക്കുന്നു. കലാഭവൻ മണിക്ക് പാട്ട് എഴുതി എന്ന് പറഞ്ഞ് ഓരോ വ്യക്തികൾ അവരുടെ ഇപ്പോഴത്തെ പബ്ളിസിറ്റിക്കു വേണ്ടി ചാനലുകൾ കയറി ഇറങ്ങി മണി ചേട്ടനെ കുറ്റവും പറഞ്ഞു നടക്കുമ്പോൾ സതീഷേട്ടൻ ഇതെല്ലാം കണ്ട് നിശബ്ദനായി നിൽക്കുകയാണ്. എല്ലാവരോടും മനസ്സുനിറയെ സ്നേഹം മാത്രമെ ഉള്ളൂ സതീഷേട്ടന്.സതീഷേട്ടന്റെ സാന്നിധ്യം ഞങ്ങൾക്ക് മണി ചേട്ടനു തുല്യമാണ്.
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കലാഭവൻ മണി രാമകൃഷ്ണൻ സിനിമ Ramakrishnan Cinema Mimicri മിമിക്രി Kalabhavan Mani

Widgets Magazine

വാര്‍ത്ത

news

ബൈക്ക് യാത്രികന് മുന്നില്‍ കൈകൂപ്പി നമിച്ച് പൊലീസുകാരന്‍; ചിത്രം വൈറലാകുന്നു !

ബൈക്ക് യാത്രികന് മുന്നില്‍ കൈകൂപ്പി നമിച്ചുനില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഫോട്ടോ സമൂഹ ...

news

പുലര്‍ച്ചെ കാമുകിയെ കാണാൻ പോയ ടെക്കിയെ തല്ലിക്കൊന്നു; യുവാവിനെക്കുറിച്ച് അറിയില്ലെന്ന് യുവതി

താമസസ്ഥലത്ത് എത്തിയ പ്രണവ് പുലർച്ചെ 2.45ന് കാമുകിയുമായി ഫോണില്‍ സംസാരിച്ചു. താന്‍ ഉടന്‍ ...

news

കാമുകന്റെ സഹായത്തോടെ യുവതി ഭർത്താവിനെയും 3 മക്കളെയും കൊലപ്പെടുത്തി

ഭര്‍ത്താവിനെയും മക്കളെയും കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ യുവതി പൊലീസ് പിടിയില്‍. ...

news

ദളിതരെ പൂജാരിയാക്കിയ സർക്കാരിന്റെ തീരുമാനം ശരിയാണ്, സുരേഷ് ഗോപി പറഞ്ഞത് വിവരക്കേട്: കെ പി ശശികല

അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിച്ച് ശബരിമലയിൽ പൂജാകർമങ്ങൾ ചെയ്യണമെന്ന എം പിയും നടനുമായ ...

Widgets Magazine