പത്തനംതിട്ട മെഡിക്കല്‍ കോളേജില്‍ ഇനി പോസ്റ്റ്‌മോര്‍ട്ടവും; ഓഗസ്റ്റില്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി

കോന്നി മെഡിക്കല്‍ കോളേജിനായി സൃഷ്ടിച്ച തസ്തികകളില്‍ ഉടന്‍ നിയമനം പൂര്‍ത്തിയാക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി

Veena George - Health Minister
രേണുക വേണു| Last Modified ചൊവ്വ, 9 ജൂലൈ 2024 (09:50 IST)
Veena George - Health Minister

പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജിന്റെ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. സിവില്‍ ജോലികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ പോസ്റ്റ്മോര്‍ട്ടത്തിനുള്ള സംവിധാനം കെ.എം.എസ്.സി.എല്‍. ഇന്‍സ്റ്റാള്‍ ചെയ്യുന്നതാണ്. ഓഗസ്റ്റ് മാസത്തില്‍ പോസ്റ്റ്മോര്‍ട്ടം ആരംഭിക്കാന്‍ നിര്‍ദേശം നല്‍കി.

കോളേജ് കെട്ടിടം, ക്വാര്‍ട്ടേഴ്സുകള്‍, ലക്ഷ്യ ലേബര്‍ റൂം എന്നിവ സെപ്റ്റംബറോടെ പൂര്‍ത്തിയാകും. നടന്നു വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷത്തോടെ പൂര്‍ത്തിയാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

കോന്നി മെഡിക്കല്‍ കോളേജിനായി സൃഷ്ടിച്ച തസ്തികകളില്‍ ഉടന്‍ നിയമനം പൂര്‍ത്തിയാക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :