കേന്ദ്ര ര്‍ക്കാര്‍ നെല്ലിന്‍റെ താങ്ങ്‌വില വര്‍ദ്ധിപ്പിച്ചാല്‍ സംസ്ഥാന സര്‍ക്കാരും അതിന് തയാറാണെന്ന് ഭക്‍ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി സി ദിവാകരന്‍. കൊല്ലത്ത് വെറ്റിനറി കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാര്‍ നെല്ലിന്‍റെ താങ്ങ് വില വര്‍ദ്ധിപ്പിച്ചതായി പ്രതിപക്ഷ നേതാവ് പറയുകയുണ്ടായി. എന്നാല്‍,സംസ്ഥാനത്തിന് ഇത് സംബന്ധിച്ച അറിവ് ലഭിച്ചിട്ടില്ല.
ഇപ്പോള്‍ പത്ത് രൂപയ്ക്കാണ് നെല്ല് സംഭരണം നടക്കുന്നത്. അത് തുടരും - മന്ത്രി പറഞ്ഞു.
കൊല്ലം|
WEBDUNIA|
മഴമൂലം ഉണ്ടായ കൃഷി നാശം മുതലെടുക്കാന്‍ സ്വകാര്യ കമ്പനികള്‍ തുനിഞ്ഞാല്‍ നിയമനടപടി സ്വീകരിക്കും. നെല്ല് സംഭണം നിരീക്ഷിക്കാന്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ വിജിലന്‍സ് പ്രവ്ര്ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.