നെടുമ്പാശേരി സ്വര്‍ണ്ണകടത്ത് കേസില്‍ ജ്വല്ലറി ഉടമ അറസ്റ്റില്‍. കോഴികോട് ജ്വല്ലറി ഉടമയായ ഷാനവാസാണ് പിടിയിലായത്. ഫയിസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷാനവാസിനെ പിടികൂടിയത്. ഇയാളെ അന്വേഷണസംഘം ചോദ്യം ചെയ്തു വരുകയാണ്.
കോഴിക്കോട് കമ്മത്ത് ലെയ്‌നിലെ ജ്വല്ലറി ഉടമയാണ് ഷാനവാസ്. ഇയാളുടെ സഹായത്തോടെ വിവിധ വിമാനതാവളങ്ങള്‍ വഴി നിരവധി തവണ സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസ് നിഗമനം.
കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണ്ണം വിറ്റഴിക്കുന്നത് അടക്കമുള്ളവയില്‍ മുഖ്യ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് ഷാനവാസാണെന്ന് കസ്റ്റംസ് കരുതുന്നത്. കേസില്‍ മാഹി സ്വദേശി ഫൈസാണ് പ്രധാന പ്രതി. കോഴിക്കോട് സ്വദേശി ഹാരിസ്, ഭാര്യ ആരിഫ, കോഴിക്കോട് സ്വദേശിനി ആസിഫ എന്നിവരെ കസ്റ്റംസ് വിഭാഗം നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്.