നെടുമ്പാശേരി മനുഷ്യക്കടത്ത് കേസ് സിബിഐയ്ക്ക്. അന്വേഷണം സിബിഐയ്ക്ക് കൈമാറുമെന്നു സര്‍ക്കാര്‍ വെള്ളിയാഴ്ച ഹൈക്കോടതിയെ അറിയിക്കും. കേസില്‍ സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സികളെ ഏല്‍പ്പിക്കണമെന്ന ആവശ്യത്തെ സര്‍ക്കാര്‍ ലാഘവ ബുദ്ധിയോടെയാണോ കാണുന്നതെന്നു സംശയമുണ്ടെന്നു കോടതി നിരീക്ഷിച്ചിരുന്നു. മനുഷ്യക്കടത്ത് കേസിന്റെ അന്വേഷണം കഴിഞ്ഞ ഒന്നരമാസമായി നിലച്ചിരിക്കുകയാണ്. പ്രധാന ഉദ്യോഗസ്ഥന്‍ വിരമിക്കുകയും മറ്റ് ഉദ്യോഗസ്ഥര്‍ സ്ഥലം മാറിപ്പോകുകയും ചെയ്‌തിട്ടും ഇതുവരെ ആര്‍ക്കും അന്വേഷണച്ചുമതല നല്‍കിയിട്ടില്ല.