നിലമ്പൂര്‍ കൊല: ബിജുവിനെതിരെ മാനഭംഗത്തിനു കേസെടുത്തു

മലപ്പുറം| WEBDUNIA|
PRO
PRO
നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫിസില്‍ തൂപ്പുകാരി രാധ കൊല്ലപ്പെട്ട കേസില്‍
പ്രതി ബിജുവിനെതിരെ മാനഭംഗത്തിനു കേസെടുത്തു. രാധയുടെ രഹസ്യഭാഗങ്ങളില്‍ പ്രതികള്‍ ചൂലുകൊണ്ട് പരുക്കേല്‍പ്പിച്ചതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഇത് മാനഭംഗത്തിന്റെ പരിധിയില്‍ വരുന്നതിനാലാണ് മാനഭംഗക്കുറ്റം ചുമത്തിയിരിക്കുന്നത്.

അതേസമയം പ്രധാന സാക്ഷി സുകുമാരന്റെ മൊഴി അന്വേഷണസംഘം അവഗണിച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.

രാധയുടെ മൃതദേഹം പ്രതികള്‍ കോണ്‍ഗ്രസ് ഓഫിസില്‍ നിന്ന് താഴേക്ക് മാറ്റിയ സമയം റിമാന്‍ഡ് റിപ്പോര്‍ട്ടിലില്ല എന്നും ആരോപണമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :