ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :
നടിയുടെ കേസ്: അടൂരിനും സക്കറിയയ്ക്കും ചുട്ടമറുപടി നൽകി എൻഎസ് മാധവൻ

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ എഴുത്തുകാരൻ സക്കറിയയ്ക്കും സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും ചുട്ട മറുപടി നൽകി എൻഎസ് മാധവൻ. ശിക്ഷിക്കുന്നത് വരെ ദിലീപ് കുറ്റക്കാരനല്ല എന്ന സോഷ്യല്‍ മീഡിയ പ്രചാരണത്തില്‍ അസ്വാഭാവികതയുണ്ട്. ഇപ്പോള്‍ ഈ ന്യായബോധം ഉണരുന്നത് പ്രതിയെ സഹായിക്കാനും ഹീനകൃത്യം മറച്ചുവെയ്ക്കാനുനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും എന്‍എസ് മാധവന് വ്യക്തമാക്കി.
അതേസമയം ദിലീപിന്റെ കേസിലെ ജനപ്രതികരണം ഐസ്ക്രീം, സോളാര്‍ കേസുകളിലേതിന് സമാനമാണെന്ന് എഴുത്തുകാരന് എൻഎസ് മാധവൻ പറഞ്ഞു. ആ കേസുകളില്‍ ഉണ്ടായ അതേ പ്രതിഷേധമാണ് ഈ കേസിലും ഊണ്ടായിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 2 ദിവസമായി ശിക്ഷിക്കുന്നത് വരെ ദിലീപ് കുറ്റക്കാരനല്ല എന്ന സോഷ്യല്‍ മീഡിയയിലും പുറത്തും നടക്കുന്ന ശക്തമായ പ്രചരണത്തിലാണ് അസ്വാഭാവികമായിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. അദ്ദേഹം തന്റെ ട്വറ്ററിലൂടെയാണ് ഇത് വ്യക്തമാക്കിയത്.

|
|
അനുബന്ധ വാര്‍ത്തകള്‍
- ദിലീപിനുള്ള കത്ത് എഴുതിയത് സുനി അല്ല, ഞെട്ടിക്കുന്ന വിവരം പുറത്ത് !
- നടി ആക്രമിക്കപ്പെട്ട കേസ്; നടനും എംഎല്‍എയുമായ മുകേഷിന്റെ മൊഴി രേഖപ്പെടുത്തി
- താന്‍ അമ്മയായി എന്ന വാര്‍ത്ത: ഞെട്ടിത്തരിച്ച് രഞ്ജിനി !
- നടിയുടെ പേര് പറഞ്ഞതില്‍ കമലഹാസന് മാപ്പ് പറഞ്ഞു
- അടൂരിന്റെ സ്വന്തത്തിലോ ബന്ധത്തിലോ പരിചയത്തിലോ പെട്ട ആരെയും മാനഭംഗപ്പെടുത്താന്‍ ദിലീപ് ക്വട്ടേഷന്‍ കൊടുത്തിട്ടില്ല: അഡ്വ. ജയശങ്കര്‍