'ദിലീപ് നിരപരാധിയാണെങ്കിൽ അദ്ദേഹത്തോട് മാപ്പ് പറഞ്ഞ് അമ്മയിലേക്ക് തിരികെ എടുക്കണം': രമ്യ നമ്പീശൻ

വ്യാഴം, 12 ഒക്‌ടോബര്‍ 2017 (11:52 IST)

Widgets Magazine

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജയിലിലായ ദിലീപ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. കേസിൽ ദിലീപ് നിരപരധിയാണെന്ന് കണ്ടെത്തുകയാണെങ്കിൽ അദ്ദേഹത്തോട് മാപ്പ് പറഞ്ഞതിനു ശേഷം അസോസിയേഷനിലേക്ക് തിരികെ എടുക്കണമെന്ന് നടിയും വുമൻ ഇൻ കളക്ടീവിലെ അംഗവുമായ രമ്യ നമ്പീശൻ. 
 
കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയ്തയുടൻ താരത്തെ താരസംഘടനയായ അമ്മയിൽ നിന്നും പുറത്താക്കിയിരുന്നു. ഇതിനു പിന്നിൽ പൃഥ്വിരാജാണെന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നു. നടനും എം എൽ എയുമായ ഗണേഷ് കുമാറും ഇത്തരം ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ, ദിലീപിനെ പുറത്താക്കിയത് പൃഥ്വിയുടെ മാത്രം തീരുമാനമല്ലെന്ന് രമ്യ പറയുന്നു. 
 
‘അമ്മയുടെ തീരുമാനങ്ങളൊന്നും ഒരാൾ മാത്രം എടുക്കുന്നതല്ല, അതൊരു കൂട്ടായ തീരുമാനമാണ്. ദിലീപിനെ പുറത്താക്കുന്നതും കൂട്ടായി എടുത്തൊരു തീരുമാനമാണ്. അമ്മയിലെ എല്ലാ അംഗങ്ങളിൽ നിന്നും തീരുമാനമെടുത്ത ശേഷമാണ് അക്കാര്യം പുറത്തറിയിച്ചത്.’ എന്ന് രമ്യ മനോരമ ഓൺലൈനോട് പറഞ്ഞു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

‘എട്ടു ദിവസത്തെ തയ്യാറെടുപ്പിന് ശേഷമാണ് ഞാന്‍ അത് ചെയ്തത് ’: വെളിപ്പെടുത്തലുമായി ഹണിപ്രീത്

പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീതിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് ഒടുവില്‍ കുറ്റം ...

news

സോളാര്‍ കേസ്; കമ്മീഷന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതാക്കൾ

സോളാർ കേസിൽ കമ്മീഷന്റെ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യവുമായി ആരോപണ വിധേയരായ കോൺഗ്രസ് ...

news

‘ഛെ...നാറ്റിച്ച് പണിയാക്കി’; ജനരക്ഷാ യാത്രയെ പരിഹസിച്ച് ഇംഗ്ലീഷ് ട്രോളുകള്‍

ഏത് കാര്യവും നിസാരമായി ട്രോളുന്ന ഈ ട്രോളര്‍മ്മാരെ സമ്മതിക്കണം അല്ലേ?. കേരളത്തിലെ ജിഹാദി ...

Widgets Magazine