ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചു; തനിക്കെതിരെയുള്ള കേസ് ഗൂഢാലോചന മാത്രമാണ്, 60 ദിവസം ജയിലില്‍ കഴിഞ്ഞുവെന്ന് ദിലീപ്

വ്യാഴം, 14 സെപ്‌റ്റംബര്‍ 2017 (12:59 IST)

Widgets Magazine

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ദിലീപിന്റെ ജാമ്യാപേക്ഷ കോടതി മറ്റന്നാള്‍ പരിഗണിക്കും.
 
ഗൂഢാലോചന മാത്രമാണ് തനിക്കെതിരെയുള്ള ആരോപണമെന്ന് ദിലീപ് ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്. 60 ദിവസം ജയിലില്‍ കഴിഞ്ഞ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നും നടിയുടെ നഗ്ന ചിത്രം എടുത്തു നല്‍കാന്‍ പറഞ്ഞെന്ന് മാത്രമാണ് തനിക്കെതിരെയുള്ള കേസെന്നും ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
 
തനിക്കെതിരായ ആരോപണം ഗൂഢാലോചന മാത്രമാണെന്നും 60 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലങ്കില്‍ ജാമ്യം ലഭിക്കാവുന്ന കുറ്റം മാത്രമാണിതെന്നും ദിലീപ് ഹര്‍ജിയില്‍ ആരോപിക്കുന്നു. അതേസമയം, കേസില്‍ പൂര്‍ണമായും സഹകരിക്കുമെന്നും ദിലീപ് വ്യക്തമാക്കുന്നുണ്ട്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ദിലീപ് ആരാധകര്‍ക്ക് സന്തോഷം പകര്‍ന്ന് ഹൈക്കോടതിയുടെ വാക്കുകള്‍

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷണം അവസാനിക്കാന്‍ ഇനി ...

news

സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് വധഭീഷണി; മനുഷ്യ വിസര്‍ജ്ജനം തപാലില്‍ എത്തിയെന്ന് ജോസഫൈന്‍

സംസ്ഥാന വനിതാകമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന് വധഭീഷണി. തനിക്ക് ഭീഷണിക്കത്ത് കിട്ടിയെന്ന് ...

news

‘സുനിയേട്ടനു അറിയുമോ ദിലീപ് എത്രമാത്രം ദ്രോഹിയാണെന്ന്, ദിലീപിനെ വെറുതെ വിടരുത് സുനിയേട്ടാ’ - പള്‍സര്‍ സുനിക്കൊരു തുറന്ന കത്ത്

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയ്ക്ക് അവതാരകയായ രേവതി രാജ് എഴുതിയ ...

Widgets Magazine