ദിലീപ് കളി തുടങ്ങി? - ഡി സിനിമാസിനെതിരെ പരാതി നൽകിയ അഭിഭാഷകന്റെ വീടിനു നേർക്ക് ആക്രമണം

ബുധന്‍, 4 ഒക്‌ടോബര്‍ 2017 (08:26 IST)

Widgets Magazine

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിഞ്ഞിരുന്ന നടൻ ദിലീപ് ഇന്നലെയാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. ദിലീപിനു ജാമ്യം ലഭിച്ചതിനു പിന്നാലെ താരത്തിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിനെതിരെ പരാതി നല്‍കിയ അഭിഭാഷകന്റെ വീടിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. 
 
ദിലീപിന്റെ ഉടമസ്ഥതയിലുളള ചാലക്കുടിയിലെ ഡി സിനിമാസ് സ്ഥലം കൈയേറിയെന്ന പരാതി നല്‍കിയത് അഡ്വ. കെ.സി സന്തോഷാണ്. ദിലീപ് ജാമ്യത്തിലിറങ്ങിയതിന് തൊട്ടുപിന്നാലെ രാത്രി 10 മണിയോടെയാണ് സന്തോഷിന്റെ വീട്ടിലേക്ക് അജ്ഞാതര്‍ ഗുണ്ടും കല്ലും എറിഞ്ഞത്.
 
കല്ലേറില്‍ സന്തോഷിന്റെ ബൈക്കിന് കേട് സംഭവിച്ചു. ആലൂവ പൊലീസ് എത്തി സംഭവസ്ഥലത്ത് പരിശോധന നടത്തി. നേരത്തേ ദിലീപ് പുറത്തിറങ്ങട്ടെ എന്നിട്ട് കളി കാണിച്ച് തരാമെന്ന് ദിലീപിന്റെ സഹോദരൻ അനൂപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ സന്തോഷിനെതിരെ നടന്ന ആക്രമണത്തിനു പിന്നിൽ ദിലീപ് ആണോയെന്നും അല്ലായെന്നും തരത്തിലുള്ള പ്രചരണങ്ങളും സോഷ്യൽ മീഡിയകളിൽ നടക്കുന്നുണ്ട്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ദിലീപ് സിനിമ പൊലീസ് അറസ്റ്റ് Dileep Cinema Police Arrest

Widgets Magazine

വാര്‍ത്ത

news

ദിലീപേട്ടാ... മാപ്പ്! - വൈറലാകുന്ന പോസ്റ്റ്

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന നടൻ ദിലീപിനു ജാമ്യം കിട്ടിയതിൽ നിരവധി ...

news

ദിലീപിനെ കാണാൻ 'ചങ്ക്സ്' വീട്ടിലെത്തി! - കൺകുളിർക്കെ അവർ കണ്ടു!

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന നടൻ ...

news

ഇനി പേടിക്കാനെന്തിരിക്കുന്നു? പടക്കം പൊട്ടിച്ചാഘോഷിക്കും: ധർമജൻ

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിഞ്ഞിരുന്ന നടൻ ...

Widgets Magazine