ദിലീപ് അനുകൂല പ്രസ്താവനയ്ക്ക് പിന്നാലെ നടന്‍ ശ്രീനിവാസന്റെ വീടിന് നേരെ കരിഓയില്‍ പ്രയോഗം

കണ്ണൂര്‍, ഞായര്‍, 10 സെപ്‌റ്റംബര്‍ 2017 (11:59 IST)

Widgets Magazine
Sreenivasan , Dileep , kavaya madhavan , pulsar suni , Appunni , suni , ശ്രീനിവാസന്‍ , ദിലീപ് , കാവ്യ മാധവന്‍ , പള്‍സര്‍ സുനി , അപ്പുണ്ണി , പൊലീസ്

നടൻ ശ്രീനിവാസന്റെ വീടിനു നേരെ കരിഓയിൽ പ്രയോഗം. കണ്ണൂര്‍ കൂത്തുപറമ്പ് - തലശേരി റോഡിൽ പൂക്കോട് ചെട്ടി മെട്ടക്ക് മെയിൻ റോഡരുകിലുള്ള വിനീത് എന്ന വീട്ടിനുനേര്‍ക്കാണ് അതിക്രമം നടന്നത്. ഏറെക്കാലമായി ഈ വീട് അടച്ചിട്ട നിലയിലാണ്. വീടിന്റെ ഭിത്തിയിലും ഗെയ്റ്റിലും മുറ്റത്തുമെല്ലാമാണ് കരിഓയില്‍ ഒഴിച്ചിരിക്കുന്നതായി ഇന്ന് രാവിലെയാണ് ശ്രദ്ധയില്‍പ്പെട്ടത്.  
 
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പ്പെട്ട കേസില്‍ പൊലീസ് റിമാന്റിലുള്ള നടന്‍ ദിലീപിനെ അനുകൂലിച്ച് ശ്രീനിവാസന്‍ പലതവണ രംഗത്തെത്തിയിരുന്നു. ഇത്തരത്തില്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് കഴിഞ്ഞദിവസവും പ്രസ്താവനയുണ്ടായി. അതാണോ കരിഓയില്‍ പ്രയോഗത്തിന് കാരണം എന്നാണ് പൊലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്.
 
ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്നാണ് താന്‍ ഉറച്ചു വിശ്വസിക്കുന്നത്. ദിലീപ് ഇത്തരം മണ്ടത്തരങ്ങൾ ചെയ്യില്ല. അദ്ദേഹത്തിന്റെ  നിരപരാധിത്വം കാലം തെളിയിക്കുമെന്നും ശ്രീനിവാസൻ കഴിഞ്ഞ ദിവസം കൊച്ചിയില്‍ പറഞ്ഞിരുന്നു. നേരത്തേയും ദിലീപിനെ അനുകൂലിച്ച് ശ്രീനിവാസൻ രംഗത്തെത്തിയിരുന്നു. ഇങ്ങനെയൊരു മണ്ടത്തരത്തിനു ദിലീപിന് മുതിരില്ലെന്നായിരുന്നു ആലപ്പുഴ കറ്റാനത്തുവച്ച് ശ്രീനിവാസൻ പറഞ്ഞത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

അഴിക്കുള്ളിലായിട്ട് രണ്ട് മാസം... ഇപ്പോഴും 'ജനപ്രിയന്‍' അതിശക്തന്‍; നാലാം ഭാഗ്യപരീക്ഷണത്തിന് ഇനി മൂന്ന് നാൾ മാത്രം !

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ജനപ്രിയ നായകന്‍ ദിലീപ് ...

news

കർത്താവേ ഈ കുഞ്ഞാ........ടിന് നല്ല വാക്ക് ഓതുവാൻ ത്രാണി ഉണ്ടാകണമേ...!!; പിസി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷമ്മി തിലകന്‍

കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിക്കെതിരെ നിരന്തരം പ്രസ്താവനകളിറക്കുന്ന പിസി ജോര്‍ജ് ...

news

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു ഭീകരൻ കൊല്ലപ്പെട്ടു, ഒരാൾ കീഴടങ്ങി

കശ്മീരിൽ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. മറ്റൊരു ഭീകരൻ ...

Widgets Magazine