Widgets Magazine
Widgets Magazine

ദിലീപിന് സഹായം ചെയ്തത് ആര്‍എസ്എസ് നേതാവ് ? പിന്നില്‍ വന്‍ അജണ്ട !

കൊച്ചി, ഞായര്‍, 16 ജൂലൈ 2017 (16:46 IST)

Widgets Magazine
dileep arrest,	attack,	bhavana,	kavya madhavan,	manju warrier,	actress, rss,	bjp,	pulsar suni,	conspiracy,	ദിലീപ്,	അറസ്റ്റ്,	നടി,	ആക്രമണം,	ഭാവന,	കാവ്യ മാധവന്‍, മഞ്ജു വാര്യര്‍,	ആർഎസ്എസ്,	പള്‍സര്‍ സുനി

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന് വേണ്ടി സോഷ്യല്‍ മീഡിയ വഴി സഹതാപതരംഗം സൃഷ്ടിക്കുന്നതിനും ചരട് വലിക്കുന്നത് ആര്‍എസ്എസ് ആണെന്ന് സിപിഎം പത്രം. ദിലീപിന് വേണ്ടിയുള്ള സൈബര്‍ ക്വട്ടേഷന്‍ ഏറ്റെടുത്തിരിക്കുന്നത് ബിജെപിയുടെ പ്രചാരണ ചുമതലയുള്ള പിആര്‍ ഏജന്‍സിയാണെന്നും ദേശാഭിമാനി പറയുന്നു.
  
കൊച്ചിയിലെ ഒരു പിആര്‍ ഏജന്‍സി വഴിയാണ് ദിലീപ് അനുകൂല തരംഗം സോഷ്യല്‍ മീഡിയയില്‍ സൃഷ്ടിക്കുന്നതെന്ന വിവരം നേരത്തെതന്നെ പൊലീസിനു ലഭിച്ചിരുന്നു. ലക്ഷങ്ങള്‍ പ്രതിഫലമായി നല്‍കിയാണ് ദിലീപിന് വേണ്ടി ഇത്തരത്തില്‍ ഓണ്‍ലൈന്‍ ക്വട്ടേഷന്‍ നല്‍കിയിരിക്കുന്നത്. ഈ ഏജന്‍സി ഏതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ തന്നെ അവര്‍ക്കെതിരെ കേസെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 
ഈ ഏജന്‍സിയെ പരിചയപ്പെടുത്തിക്കൊടുത്തത് ദിലീപിന്റെ കുടുംബസുഹൃത്തായ ആര്‍എസ്എസ് പ്രാന്തസംഘചാലകാണ് എന്നും ദേശാഭിമാനി ആരോപിക്കുന്നു. ഓരോ ദിവസവും നൂറ് കണക്കിന് വ്യാജ പ്രൊഫൈലുകളില്‍ നിന്നാണ് ദിലീപിന് വേണ്ടി മുറവിളികള്‍ ഉയരുന്നത്. കുറ്റവാളിയെന്ന് കോടതി ശിക്ഷിക്കുന്നത് വരെ ദിലീപിനെ ക്രൂശിക്കരുതെന്നു തുടങ്ങി ദിലീപിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ വരെ ഉപയോഗിച്ചാണ് ശക്തമായ പ്രചരണം നടക്കുന്നത്.
 
സോഷ്യല്‍ മീഡിയ തുറന്നാല്‍ ആദ്യം കാണുന്നതെല്ലാം ദിലീപിന്റെ അപദാന കഥകള്‍ മാത്രമാ‍ണ്. മാത്രമല്ല നടിയെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നുണ്ട്. ദിലീപിന് അനുകൂലമായി പ്രതികരണം നടത്താന്‍ പ്രമുഖ സിനിമാ താരങ്ങളെ അടക്കം സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആദ്യഘട്ടത്തില്‍ ദിലീപിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചവര്‍ പോലും പിന്നീട് മൃദുസമീപനം സ്വീകരിച്ചത് ഇത് മൂലമാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

നഴ്സുമാര്‍ക്ക് പകരം വിദ്യാര്‍ത്ഥികളെ വിന്യസിക്കും; കണ്ണൂരിൽ നഴ്സ് സമരം നേരിടാൻ കർശന നടപടിയുമായി ജില്ലാ ഭരണകൂടം

നഴ്സുമാരുടെ സമരം നേരിടാൻ കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടം. സമരം ചെയ്യുന്ന നഴ്സുമാരെ ...

news

ആ ഫോണ്‍ ദിലീപ് വിദേശത്തേക്ക് കടത്തിയത് നടിയുടെ ദൃശ്യങ്ങള്‍ അപ് ലോഡ് ചെയ്യാനോ ?

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെടുക്കാന്‍ ...

news

എത്ര വലിയ പ്രമുഖനായാലും സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ അത് തിരിച്ച് പിടിക്കും: മന്ത്രി വിഎസ് സുനില്‍കുമാര്‍

നടന്‍ ദിലീപ് ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ അത് സര്‍ക്കാര്‍ തിരിച്ച് പിടിക്കുമെന്ന് കൃഷി ...

news

സേനയെ പിൻവലിക്കണം, അല്ലാത്ത പക്ഷം ഇന്ത്യയെ നാണം കെടുത്തും; ദോക് ലാ തർക്കത്തിൽ ചൈന

സിക്കിം അതിര്‍ത്തിയില്‍ സമാധാനം കൊണ്ടുവരാനുള്ള ഇന്ത്യയുടെ ശ്രമത്തിന് മുന്നില്‍ വാതില്‍ ...

Widgets Magazine Widgets Magazine Widgets Magazine