ദിലീപിന് തല്‍ക്കാലം ആശ്വസിക്കാം; ഡി സിനിമാസിന്റെ ഭൂമി കയ്യേറ്റമല്ലെന്ന് സര്‍വേ വിഭാഗം

തൃശൂർ, ബുധന്‍, 2 ഓഗസ്റ്റ് 2017 (08:06 IST)

dileep arrest,  D cinemas	siddiq,	attack,	bhavana,	kavya madhavan,	actress,	pulsar suni,	conspiracy,	ദിലീപ്,	അറസ്റ്റ്,	നടി,	ആക്രമണം,	ഭാവന,	സിദ്ദിഖ്,	കാവ്യ മാധവന്‍,	പള്‍സര്‍ സുനി , ഡി സിനിമാസ്

നടന്‍ ദിലീപിന്റെ ഉടമസ്ഥതയില്‍ ചാലക്കുടിയിലുള്ള ഡി സിനിമാസിന്റെ ഭൂമി കയ്യേറ്റമല്ലെന്ന് സര്‍വേ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. 30 വര്‍ഷത്തെ രേഖകളുടെ അടിസ്ഥാനത്തില്‍ ഇതു സംബന്ധിച്ചു ഇന്നു റിപ്പോര്‍ട്ട് നല്‍കുമെന്നാണ് വീവരം. ഇതിലും പഴയ രേഖകള്‍ ഇപ്പോൾ ലഭ്യമല്ലെന്നും അന്വേഷണസംഘം അറിയിച്ചു. അതേസമയം, ഡി സിനിമാസിന്റെ സമീപത്തുള്ള ക്ഷേത്രത്തിന് ഇക്കാര്യത്തില്‍ ഇനിയും പരാതിയുണ്ടെങ്കിൽ അവരുടെ കയ്യിലുള്ള രേഖകൾ ഹാജരാക്കിയാൽ വീണ്ടും സർവേ നടത്തേണ്ടിവരുമെന്നും സൂചനയുണ്ട്.
 
നിലവില്‍ ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ് തിയറ്ററിന്റെ ഭൂമിയില്‍ പുറമ്പോക്ക് ഇല്ലെന്നു സ്ഥിരീകരിച്ചത്. കൂടുതൽ കൃത്യതയ്ക്കായി ഇത്തവണ യന്തം ഉപയോഗിച്ചായിരുന്നു അളവ്. വില്ലേജ് ഓഫിസറുടെ നേതൃത്വത്തിൽ മൂന്നു വർഷം മുൻപു ഭൂമി അളന്നതിനെകുറിച്ച് പരാതി ഉയർന്നിരുന്നു. തുടർന്ന് അന്നത്തെ കലക്ടർ എം.എസ്. ജയ സർവേ വിഭാഗത്തെ വീണ്ടും അളവെടുപ്പിനു നിയോഗിക്കുകയും ചെയ്തിരുന്നു.
 
30 വർഷത്തെ രേഖകളായിരുന്നു അന്നത്തെ സര്‍വേയിലും പരിശോധിച്ചത്. ഇതിനു മുൻപുള്ള രേഖകൾ അനുസരിച്ച് ഭൂമി രാജകുടുംബം അഗ്രശാല നിർമിക്കാൻ നൽകിയതാണെന്നായിരുന്നു പരാതിക്കാർ പറഞ്ഞിരുന്നത്. എന്നാല്‍ ഇത്തവണയും അത്തരം രേഖകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പല തവണ റജിസ്ട്രേഷൻ കഴിഞ്ഞാണു ഭൂമി ദിലീപിന്റെ കയ്യിലെത്തിയത്. ഏഴു തവണയെങ്കിലും ഈ ഭൂമിയുടെ കൈമാറ്റം നടന്നിട്ടുണ്ടെങ്കിലും അതിലൊന്നും തന്നെ കയ്യേറ്റമുണ്ടായിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ദിലീപ് അറസ്റ്റ് നടി ആക്രമണം ഭാവന സിദ്ദിഖ് കാവ്യ മാധവന്‍ പള്‍സര്‍ സുനി ഡി സിനിമാസ് Bhavana Actress Conspiracy Attack Dileep Arrest Pulsar Suni Kavya Madhavan D Cinemas Siddiq

വാര്‍ത്ത

news

ഭരണകര്‍ത്താക്കള്‍ മിതത്വവും സഹിഷ്ണുതയും പുലര്‍ത്തണം: ഉമ്മന്‍ചാണ്ടി

മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചു വരുത്തിയത് അപമാനകരമെന്ന് ഉമ്മന്‍ചാണ്ടി. സംസ്ഥാനത്ത് ...

news

എല്‍ഡി‌എഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം: സോഷ്യല്‍ മീഡിയ പ്രചരണത്തിനായി ചെലവഴിച്ചത് 42 ലക്ഷം രൂപ - റിപ്പോര്‍ട്ട് പുറത്ത്

എല്‍ഡി‌എഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ടുള്ള സോഷ്യല്‍ മീഡിയ ...

news

നടി അക്രമിക്കപ്പെട്ട സംഭവം: റിമയ്‌ക്കെതിരേ കേസെടുക്കുമോ ? - നീക്കം ശക്തമാക്കി പൊലീസ്

കൊച്ചിയില്‍ ഉപദ്രവിക്കപ്പെട്ട യുവനടിയുടെ പേര് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയ സംഭവവുമായി ...