ദിലീപിന്‍റെ ആരോഗ്യനില അതീവ ഗുരുതരമോ?

ബുധന്‍, 9 ഓഗസ്റ്റ് 2017 (18:02 IST)

Dileep, Aluva, Jail, Manju, Mammootty, Mohanlal, ദിലീപ്, ആലുവ, ജയില്‍, മഞ്ജു, മമ്മൂട്ടി, മോഹന്‍ലാല്‍

സബ്ജയിലില്‍ കഴിയുന്ന സൂപ്പര്‍താരം ദിലീപിന്‍റെ ആരോഗ്യനില സംബന്ധിച്ച് ആശങ്കയുണര്‍ത്തുന്ന വിവരങ്ങളാണ് രണ്ടുദിവസങ്ങളായി പ്രചരിക്കുന്നത്. ദിലീപിന്‍റെ ആരോഗ്യാവസ്ഥ അതീവ ദയനീയമാണെന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍. ദിലീപിനെ ജയിലിലെത്തി നേരില്‍ കണ്ട പലരും പുറത്തുവന്ന് നല്‍കുന്ന വിവരങ്ങളും അദ്ദേഹത്തിന്‍റെ ആരോഗ്യനിലയെക്കുറിച്ച് ആശങ്കയുളവാക്കുന്നതാണ്.
 
ദിലീപിന് വെര്‍ട്ടിഗോ രോഗം ബാധിച്ചിരിക്കുന്നു എന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അത് ഏതാണ്ട് സത്യമാണെന്ന രീതിയിലുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഇപ്പോള്‍ എല്ലാ ദിവസവും ദിലീപിനെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
 
ചെവിയിലെ ഫ്ലൂയിഡ് കുറഞ്ഞ് ശരീരത്തിന്‍റെ സന്തുലിതാവസ്ഥ തകരാറിലാകുന്ന അസുഖം നേരത്തേ തന്നെ ദിലീപിന് ഉണ്ടായിരുന്നതാണെന്നും ഇപ്പോള്‍ അത് ഏറ്റവും മോശം അവസ്ഥയില്‍ എത്തിയിരിക്കുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഏകാന്തതയും ദിലീപിനെ വല്ലാതെ വലയ്ക്കുന്നുണ്ട്.
 
ദിലീപ് ഷേവ് ചെയ്യുകയോ മുടിമുറിക്കുകയോ ചെയ്തിട്ടില്ല. താടിയും മുടിയും നീട്ടിവളര്‍ത്തി ക്ഷീണിതനായാണ് ദിലീപിനെ കാണാനായതെന്നും ചിലര്‍ വ്യക്തമാക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഭര്‍ത്താവ് അപ്രതീക്ഷിതമായി വീട്ടിലെത്തി; കിടപ്പു മുറിയില്‍ നിന്നും താഴേക്ക് ചാടിയ കാമുകന്റെ കാലൊടിഞ്ഞു!

ഭര്‍ത്താവ് അപ്രതീക്ഷിതമായി തിരിച്ചെത്തിയതോടെ കിടപ്പുമുറിയില്‍ നിന്നും പുറത്തേക്ക് ചാടി ...

news

സിനിമാക്കാര്‍ക്ക് ഇത് കഷ്ടകാലം? ദിലീപിന് പിന്നാലെ ജയസൂര്യയും കോടതി കയറും? - വിജിലന്‍സ് കോടതി ഇടപെട്ടു

സിനിമാക്കാര്‍ക്ക് മൊത്തത്തില്‍ കഷ്ടകാലമാണ്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ...

news

‘ബ്ലൂ വെയില്‍ ഗെയിം’ അഥവാ കുട്ടികളെ ഇഞ്ചിഞ്ചായി കൊല്ലുന്ന ഭീകരലോകം !; അറിഞ്ഞിരിക്കണം... ഇക്കാര്യങ്ങള്‍

കുട്ടികളേയും കൗമാരക്കാരേയും വളരെവേഗം സ്വാധീനിക്കുന്ന ഒന്നാണ് കംമ്പ്യൂട്ടർ ഗെയിമുകൾ. ...