ദിലീപിന്റെ സഹായി അപ്പുണ്ണി ആലുവ പൊലീസ് ക്ലബ്ബിലെത്തി; നടിയെ ആക്രമിച്ച കേസില്‍ തനിക്ക് പങ്കില്ലെന്ന് അപ്പുണ്ണി

തിങ്കള്‍, 31 ജൂലൈ 2017 (11:14 IST)

നടിയെ ആക്രമിച്ച സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന ദിലീപിന്റെ മാനേജല്‍ അപ്പുണ്ണി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. ഈ കേസുമായി തനിക്ക് ബന്ധമില്ലെന്ന് ആലുവ പൊലീസ് ക്ലബ്ബിലെത്തിയ അപ്പുണ്ണി പറഞ്ഞു. അപ്പുണ്ണിയോട് തിങ്കളാഴ്ച പൊലീസ് മുന്നില്‍ ഹാജരാകാന്‍ കോടതി നിർദേശിച്ചിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മാനേജര്‍ അപ്പുണ്ണി ഒളിവില്‍ പോയത്.  
 
അപ്പുണ്ണിയെ ചോദ്യം ചെയ്താല്‍ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. അപ്പുണ്ണിക്ക് വേണ്ടി പൊലീസ് പലയിടത്തും തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് അപ്പുണ്ണി മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ അപ്പുണ്ണിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കൊച്ചി കേരളം ദിലീപ് Kochi Kerala Dileep

വാര്‍ത്ത

news

'കടക്ക് പുറത്ത്'... മാധ്യമ പ്രവര്‍ത്തകരോട് ആക്രോശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരത്തെ സിപിഎം-ബിജെപി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍എസ്എസ്-ബിജെപി ...

news

ചിത്രയ്ക്ക് പിന്നാലെ സുധ സിംഗിനും അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ അനുമതിയില്ല

സ്റ്റീപ്പിള്‍ ചേസ് താരം സുധാ സിംഗിനെ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനായി ലണ്ടനിലേക്ക് ...

news

വെറുതെയൊന്നുമല്ല... എല്ലുമുറിയെ പണിയെടുത്തിട്ടാണ് ആലുവയിലെ ഗോപാലകൃഷ്ണന്‍ ദിലീപ് ആയത് !

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതോടെ ദിലീപിനെതിരെ പല ആരോപണങ്ങളും ...