ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഇന്ന് ഹാജരായേക്കും ; കുറ്റം ചെയ്തിട്ടില്ലെങ്കില്‍ ഭയം എന്തിനെന്ന് കോടതി

കൊച്ചി, ശനി, 29 ജൂലൈ 2017 (10:22 IST)

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് അപ്പുണ്ണി ഇന്ന് ഹാജരായേക്കും. അന്വേഷണ സംഘത്തിനു മുന്നില്‍ ചോദ്യംചെയ്യലിനു വിധേയനാകാന്‍  അപ്പുണ്ണിയോട് കോടതി നിര്‍ദേശിച്ചു. 
 
ഇയാളെ ചോദ്യം ചെയ്യേണ്ടത്  കേസന്വേഷണത്തിന് അനിവാര്യമാണെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ഇന്നലെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയത്. കേസില്‍ അപ്പുണ്ണിക്ക് പങ്കില്ലെന്ന്  ഇയാളുടെ  അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. കുറ്റംചെയ്യാത്ത തന്നെ കേസില്‍ മാപ്പുസാക്ഷിയാക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. 
 
കുറ്റം ചെയ്തിട്ടില്ലെങ്കില്‍ അന്വേഷണത്തെ ഭയപ്പെടുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. അപ്പുണ്ണിയെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലെന്നും ചോദ്യം ചെയ്താലേ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ ഗൂഢാലോചന കണ്ടെത്താന്‍ കഴിയൂവെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘മന്ത്രിമാരും സിപിഐഎം നേതാക്കളും റോഡിലിറങ്ങാന്‍ രണ്ടുവട്ടം ആലോചിക്കേണ്ടി വരും’; ഭീഷണിയുമായി കെ സുരേന്ദ്രന്‍

സിപിഐഎം നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ...

news

ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച സംഭവം: മൂന്നുപേർ അറസ്റ്റില്‍

ബിനീഷ് കോടിയേരിയുടെ വീടിനു നേരെ ആക്രമണം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർ ...

news

മകളെയും മകനെയും കൊല്ലാന്‍ ഇന്ദ്രാണി പദ്ധതിയിട്ടിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡ്രൈവര്‍

ഷീന ബോറ കൊലക്കേസില്‍ ഇന്ദ്രാണി മുഖര്‍ജിക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി ഡ്രൈവര്‍‍. ...

news

നൈറ്റ് ഡ്യൂട്ടിക്കിടെ നഴ്സിനെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 52കാരനായ സെക്യൂരിറ്റി അറസ്റ്റില്‍

കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ...